തൃശൂരിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് വധക്കേസിലെ മുഖ്യപ്രതി നന്ദന്‍ പിടിയിൽ. തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഇയാള്‍ തന്നെയാണ് സനൂപിനെ കുത്തിയതെന്ന് പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. നന്ദന്റെ ഭാര്യയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുകയുമുണ്ടായി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള നടപടികളും അന്വേഷണ സംഘം സ്വീകരിച്ചിരുന്നു.
നന്ദന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ തൃശൂരിലെ ഒളിസങ്കേതത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നന്ദനെ പൊലീസ് പിടികൂടിയത്. ബസില്‍ കയറി രക്ഷപെടാനായിരുന്നു ശ്രമം. സിപിഐഎം നേതാവ് സനൂപിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.
[ap_social youtube=”http://www.youtube.com/c/Varthatrivandrum” dribble=””]