രോഹിത്തിനും, ജഡേജയ്ക്കും സെഞ്ചുറി; ഇന്ത്യ മികച്ച നിലയില്‍

0
197

രാജ്കോട്ട്: ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെ രവീന്ദ്ര ജഡേജയും സെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം  ഇന്ത്യയ്ക്ക് സ്വന്തം. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 110 റണ്‍സുമായി ജഡേജയും ഒപ്പം കുല്‍ദീപ് യാദവുമാണ് (1) ക്രീസില്‍. രോഹിത്, ജഡേജ, അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് ആദ്യ ദിനം മേല്‍ക്കൈ മേല്‍ക്കൈ സമ്മാനിച്ചത്.