ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്‍ മുൻ എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ്  ജീവനക്കാരന്‍ വഴിക്കടവ് പോലീസിൻ്റെ പിടിയില്‍

ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്‍ മുൻ എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ്  ജീവനക്കാരന്‍ വഴിക്കടവ് പോലീസിൻ്റെ പിടിയില്‍. നിലമ്പൂ‍‍ര്‍ സ്വദേശിയായ ദലീല്‍ പറമ്പാട്ട് എന്ന ദലീൽ റോഷൻ 30 വയസ്സിനെയാണ് വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ്‌ പറയട്ട അറസ്റ്റ് ചെയ്തത്. പ്രതി എസ്.ബി.ഐ യുടെ ബാങ്കാ ചാനല്‍ വഴി ഇടപാടുകാര്‍ക്ക് ക്രഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തു വന്നിരുന്നത്. ബാങ്കിൻ്റെ ശാഖയിൽ ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്യാന്‍ വരുന്ന ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും അവരുടെ ലോഗിന്‍ ഐ.ഡിയും പാസ്‌വേഡ്, ഇ മെയില്‍ ഐ.ഡിയും,ഇടപാടുകാരുടെ മൊബൈലിൽ വരുന്ന ഒ.ടി.പി എന്നിവ വാങ്ങിയതിനു ശേഷം പ്രതിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള വിവിധ പേയ്മെന്റ് ആപ്ലിക്കേഷനുകളില്‍ കസ്റ്റമറുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്റര്‍ ചെയ്ത് പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രഡിറ്റ് കാര്‍ഡിന്റെ മാക്സിമം തുക ട്രാന്‍സ്ഫര്‍ ചെയ്തതിനുശേഷം ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സലേഷന്‍ റിക്വസ്റ്റ് അപ്ഡേഷന്‍ എന്തായെന്ന് അറിയുവാനെന്ന വ്യാജേന ഇവരെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും സമീപിക്കുകയും കസ്റ്റമര്‍ക്ക് ക്രഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റും ബാങ്ക് മെസ്സേജുകളും വരുന്നത് തടയുന്നതിനായി പ്രതിയുടെ വ്യാജ ഇമെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പറും ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ ചേര്‍ക്കുകയും ചെയ്യുകയാണ് തട്ടിപ്പ് രീതി.

വഴിക്കടവ് സ്വദേശിയായ മഞ്ചേരി ഹോസ്പിറ്റലിലെ ജീവനക്കാരിയുടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസ്സിലാണ് പ്രതി പിടിയിലായത്. പോലീസ് അന്വേഷിച്ചതില്‍ പ്രതി സമാനമായ രീതിയില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്ത സമയത്ത് നിരവധിപേരെ തട്ടിപ്പിനിരയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ദലീല്‍ പറമ്പാട്ടിനെതിരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളില്‍ ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പുമാ‍യി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീ ഇടപാടുകാരെയാണ് പ്രതി കൂടുതാലായും തട്ടിപ്പിനിരയാക്കിയിട്ടുള്ളത്. വണ്ടൂരിലെ അങ്കണവാടി അധ്യാപികയുടെ 62400 രൂപ ക്രഡിറ്റ് കാര്‍ഡ് വഴി തട്ടിയെടുതത്തും. പൂക്കോട്ടുംപാടതെ കെ.എസ്.ഇ.ബി ജീവനക്കാരൻ്റെ ഒരുലക്ഷത്തി ഇരുപതിനായിരം രുപയും വണ്ടൂർ വിദ്യാഭാസ ജില്ലയിലെ ഒരു വിദ്യാലയത്തിൽ നിന്നു അഞ്ച് അദ്ധ്യപകരുടെ പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതും ദലീല്‍ പറമ്പാട്ടാണ്. പ്രതി ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ ലോണുകൾ എടുത്ത് തൻ്റെ വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയും തട്ടിപ്പ് നടത്തിയിരുന്നു. ഇടപാടുകാരുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ 2022 അവസാനത്തോടെ ബാങ്കില്‍‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നെങ്കിലും പ്രതി എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡ് ബാങ്ക് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടപാടുകാരെ സമീപിച്ച് വീണ്ടും തട്ടിപ്പിനിരയാക്കി വരികയായിരുന്നു. ജില്ലയിലെ വിവിധ ഉദ്യോഗസ്ഥരുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പ്രതി കൈക്കാലാക്കി തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധിപേര്‍ പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. തട്ടിപ്പ് വഴി ലഭിക്കുന്ന പണമുപയോഗിച്ച് പ്രതി ആഢംബര ജീവിതം നയിച്ചുവരികയായിരുന്നു. മലപ്പുുറം ജില്ലാപോലീസ് മേധാവി സുജിത്ത്ദാസ് ഐ.പി.എസ്.ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു.കെ.എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ വഴിക്കടവ് ഇന്‍സ്പെക്ടര്‍ മനോജ്പറയറ്റ, എസ്.ഐ. വേണു.ഒ.കെ, എ.എസ്.ഐ. മനോജ്.കെ, പോലീസുകാരായ ഇ.ജി പ്രദീപ്, പ്രശാന്ത്കുമാര്‍.എസ്, വിനീഷ് മാന്തൊടി എന്നിവരുമാണ് കര്‍ണ്ണാടകയിലെ ഗുണ്ടുല്‍പേട്ടയില്‍ വ്യാജവിലാസത്തില്‍ ഒളിവിൽ താമസിച്ചുവരുന്നതിനിടെ പുതിയ പാസ്പോർട്ട് കൈക്കലാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി വഴിക്കടവ് പോലീസിൻ്റെ പിടിയിൽ ആകുനത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു.

Latest

വിമാനയാത്ര യാഥാർഥ്യം ആക്കാൻ ഇതാ ഒരു അവസരം.

നമ്മളിൽ പലരും വിമാന യാത്ര കൾ ഒരുപാട് പ്രാവശ്യം നടത്തിയിട്ടു ഉള്ളവർ...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ...

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!