കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച ഏക മണ്ഡലമായിരുന്നു നേമം. നേമം തിരിച്ചു പിടിക്കാനായി ഇത്തവണ ഇടതുപക്ഷത്തിനായി വി. ശിവൻകുട്ടിയെ തന്നെയാണ് രംഗത്തിറക്കുന്നത്. എസ്.എഫ്.ഐ.-യിലൂടെയാണ് വി. ശിവൻകുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിരുന്നു.
മറ്റ് വിവരങ്ങൾ
ഉള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം കോർപ്പറേഷന്റെ മേയർ, അഖിലേന്ത്യാ മേയേഴ്സ് കൌൺസിലിന്റെ ജോയിന്റ് സെക്രട്ടറി എന്നിവയൊക്കെ ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോൾ സി.ഐ.ടി.യു.-വിന്റെ ജില്ലാ പ്രസിഡന്റും, സി.പി.ഐ. (എം)-ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്. കേരള യൂണിവേഴ്സിറ്റി സെനറ്റിൽ 9 വർഷത്തോളമായിട്ട് അംഗമാണ്.2006-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റിൽ[2] നിന്നും മൽസരിച്ച് ജയിച്ചിരുന്നു. 2011-ലെ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ നിന്നും ഭാരതീയ ജനതാ പാർട്ടിയിലെ ഓ. രാജഗോപാലിനെ 6415 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു.
വി ശിവൻകുട്ടി
ജനനം:10 നവംബർ 1954 (66 വയസ്സ്)
അച്ഛൻ :ചെറുവക്കലിൽ എം. വാസുദേവൻ പിള്ള
അമ്മ : പി. കൃഷ്ണമ്മ
ഭാര്യ:ആർ. പാർവ്വതീദേവി
വിലാസം:പെരുന്താന്നി
തിരുവനന്തപുരം
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]