നിലവിൽ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എം എൽ എ യും കേരളത്തിലെ സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ് മന്ത്രിയുമാണ് സി.പി.ഐ.എം നേതാവായ കടകംപള്ളി സുരേന്ദ്രൻ. തലസ്ഥാന ജില്ലയിലെ ഇടതുപക്ഷ സമര-സംഘടന പ്രവർത്തനത്തിലും പുരോഗമന സാംസ്‌കാരിക ഇടങ്ങളിലും കഴിഞ്ഞ 30 വർഷത്തിലധികമായി പ്രവർത്തിക്കുന്നു.
സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ വിദ്യാർഥി സംഘടന രംഗത്ത് സജീവം ആയിരുന്നു. നാട്ടിലെ സാംസ്കാരിക യുവജന പ്രസ്ഥാനങ്ങളിലെ സജീവ പ്രവർത്തകനായിരുന്നു. യുവജന സംഘടന പ്രവർത്തനത്തിലൂടെയാണ് പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്നത്. ഡി.വൈ.എഫ്.ഐ. യുടെ ആദ്യ രൂപമായ കെ.എസ്.വൈ.എഫിന്റെ യൂണിറ്റ് ഭാരവാഹിയായും കടകംപള്ളി പഞ്ചായത്ത് സെക്രട്ടറിയായും തുടർന്ന് താലൂക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ. രൂപീകരിച്ചപ്പോൾ പ്രഥമ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ, അഖിലേന്ത്യാ വൈസ്-പ്രസിഡന്റ് (1980-1995) എന്നീ നിലകളിൽ ദീർഘകാലം പ്രവര്ത്തിച്ചു.
1974-ൽ സി.പി.ഐ.എം. അംഗമായി.സി.പി.ഐ.എം. ആനയറ ബ്രാഞ്ച് സെക്രട്ടറി, പേട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറി, വഞ്ചിയൂർ ഏരിയ കമ്മിറ്റി സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് 2007 മുതൽ സി.പി.ഐ.എം.ന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവത്തിക്കുന്നു [3]. 2008-ൽ കോട്ടയത്ത് വച്ച് നടന്ന സി.പി.ഐ.എം. പത്തൊൻപതാം സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് മൂന്ന് മാസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
മറ്റ് പ്രവർത്തന മേഖലകൾ
ഓട്ടോ-ടാക്സി വർക്കേഴ്സ് ഫെഡറേഷൻ, കെ.എസ്.എഫ്.ഡി.സി എംപ്ലോയീസ് യൂണിയൻ, സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷൻ, കേപ്പ് (CAPE) എംപ്ലോയീസ് യൂണിയൻ തുടങ്ങീ നിരവധി ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃനിരയിൽ പ്രവത്തിക്കുന്നു. നിലവിൽ സി.ഐ.റ്റി.യു (CITU) അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗമാണ്. കടകംപള്ളി ഗ്രാമ പഞ്ചായത്ത് അംഗവും ഗ്രാമ-പഞ്ചായത്ത് വൈസ്-പ്രസിഡന്റും ആയിരുന്നു (1977-1982).
പ്രഥമ തിരുവനന്തപുരം ജില്ലാ കൗൺസിൽ പേട്ട ഡിവിഷനിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ജില്ലാ കൗൺസിൽ അംഗമായി (1990-1991). 1996ലെ പൊതു തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നും മത്സരിച്ച് ഇരുപത്തിനാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭ സാമാജികനായി. നിയമസഭയിൽ പിന്നോക്ക സമുദായ ക്ഷേമ സമിതി ചെയർമാനായിരുന്നു (1996-2001). രണ്ട് തവണ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം (2006 & 2014). ലൈബ്രറി കൗൺസിലിന്റെ ജില്ലാ (തിരുവനന്തപുരം) പ്രസിഡന്റ് (1995-2010). സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് (2006-2008).
കടകംപള്ളി സുരേന്ദ്രൻ
ജനനം :12 ഒക്ടോബർ 1954 (66 വയസ്സ്)
അമ്മ:ഭഗവതിക്കുട്ടി
അച്ഛൻ:സി.കെ. കൃഷ്ണൻകുട്ട
ഭാര്യ :സുലേഖയാണ് (AMHSS, തിരുമല, തിരുവനന്തപുരം).
മക്കൾ : അരുൺ സുരേന്ദ്രൻ, അനൂപ് സുരേന്ദ്രൻ
മരുമകൾ : സ്മൃതി ശ്രീകുമാർ
വെബ്സൈറ്റ്:www.kadakampallysurendran.in
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]