അരുവിക്കര നിയോജകമണ്ഡലത്തിലെ CPIM സ്ഥാനാർഥി ജി സ്റ്റീഫൻ. നാലാം ക്ലാസ് വരെ കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് യു പി എസിലും അഞ്ച് മുതൽ ഏഴ് വരെ ഉറിയാക്കോട് LM S യു പി സ്കൂളിലും എട്ടാം ക്ലാസിൽ പേയാട് സെൻ്റ് സേവ്യേഴ്സ് ഹൈസ്കൂളിലും തുടർന്ന് കുളത്തുമ്മൽ ഗവ ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പ്രീഡിഗ്രി – ഡിഗ്രി പഠനം. അത് കഴിഞ്ഞ് ലാ അക്കാഡമി ലാ കോളേജിൽ നിന്ന് LLBപാസായി.
പ്രവർത്തന മേഖലകൾ
കുളത്തുമ്മൽ ഗവ ഹൈസ്കൂൾ യൂണിറ്റ് സെക്രട്ടറിയായി സംഘടനാ പ്രവർത്തനം ആരംഭിച്ചു.ബാലസംഘം ഏരിയാ പ്രസിഡൻറ്, ജില്ലാ കമ്മിറ്റി അംഗം, SFI കാട്ടാക്കട ഏരിയാ പ്രസിഡൻ്റ്, സെക്രട്ടറി ജില്ലാ ജോയിൻ്റ് സെക്രട്ടറി, സി പി ഐ എം കിള്ളി ബ്രാഞ്ച് സെക്രട്ടറി, കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി.. നിലവിൽ സി പി ഐ എം കാട്ടാക്കട ഏരിയാ സെക്രട്ടറി. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്ന് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട് 1995 – 96 ൽ കേരള സർവ്വകലാശാല ജനറൽ സെക്രട്ടറിയായി,1997-2000 വരെ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും അക്കാഡമിക് കൗൺസിൽ അംഗമായും പ്രവർത്തിച്ചു.
1995 ൽ 22-ാം വയസ്സിൽ കിള്ളി വാർഡിൽ അന്നത്തെ തലമുതിർന്ന കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡൻ്റും ആയിരുന്ന ശ്രീ ചെല്ലപ്പനാശാരിയെ 297 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കന്നിയങ്കത്തിൽ തോത്പിച്ചു.പഞ്ചായത്ത് വികസന കാര്യ ചെയർമാനായി.തുടർന്ന് മൂന്നേകാൽ വർഷം കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി. കാട്ടാക്കട പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻ്റ്.
2010 ൽ എട്ടിരുത്തി വാർഡിൽ നിന്ന് മത്സരിച്ച് 531 വോട്ടിൻ്റെ റിക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് വീണ്ടും 5 വർഷം കാട്ടാക്കട പഞ്ചായത്ത് പ്രസിഡൻ്റായി. 2015 ൽ കാട്ടാക്കട ബ്ലോക്ക് ഡിവിഷനിൽ നിന്ന് 2294 വോട്ടിൻ്റെ ഭുരിപക്ഷത്തിൽ വിജയിച്ച് വെള്ളനാട് ബ്ലോക്ക് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായി.
ജി സ്റ്റീഫൻ
ജനനം :1969
അച്ഛൻ :ജോർജ്
അമ്മ :ഭഗവതി
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]