തിരുവനന്തപുരം നഗരസഭയുടെ 44-ാമത് മേയറായിരുന്നു വി.കെ. പ്രശാന്ത്. 34-ാം വയസ്സിൽ മേയറായ അദ്ദേഹം അന്ന് തിരുവനന്തപുരം നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടി ആയിരുന്നു. 2019 ൽ വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 14465 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി. മുൻപൊരിക്കലും എൽ ഡി എഫ് ജയിക്കാത്ത മണ്ഡലത്തിലായിരുന്നു പ്രശാന്ത് വിജയിച്ചത്.
വികസന പ്രവര്‍ത്തനങ്ങളിലൂടെയും ജനകീയ പദ്ധതികളിലൂടെയും തിരുവനന്തപുരത്തുകാര്‍ക്ക് സുപരിചിതനായ മേയറെ ജില്ലയ്ക്ക് പുറത്തേക്ക് ശ്രദ്ധേയനാക്കിയത് പ്രളയമസയത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടേയാണ്. ഈ പ്രവര്‍ത്തനങ്ങളില്‍ ജാതി-മത-രാഷ്ട്രീയ വേര്‍തിരിവുകള്‍ക്ക് അതീതമായി ലഭിച്ച പിന്തുണ കൂടിയാണ് വികെ പ്രശാന്തിന്‍റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിത്വം ഇത്തവണയും ഉറപ്പിച്ചത്.
ആദ്യകാല ജീവിതം
എസ്എഫ്ഐ പ്രവര്‍ത്തകനായി കണിയാപുരം മുസ്ലിം ബോയ്സ് ഹയര്‍സെക്രട്ടറി സ്കൂളിലേയും സെന്‍റ് സേവ്യര്‍ കോളേജിലേയും എസ്എഫ്ഐ പ്രവര്‍ത്തകനായിട്ടാണ് വികെ പ്രശാന്ത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടക്കുന്നത്. സെന്‍റ് സേവ്യര്‍ കോളേജിലെ മാഗസിന്‍ എഡിറ്റര്‍, ചെയര്‍മാന്‍ പദവികള്‍ വഹിച്ച പ്രശാന്ത് ലാ അക്കാദമയിലെ പഠനകാലത്ത് എസ്എഫ്ഐയുടെ ജില്ലാ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
ആദ്യ തിരഞ്ഞെടുപ്പ് പഠനശേഷം അഭിഭാഷകനായി വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് തുടരുമ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായ പ്രശാന്തിനെ 2005 ലാണ് സിപിഎം ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറക്കുന്നത്. കഴക്കൂട്ടം പഞ്ചായത്തിലെ കരിയില്‍ വാര്‍ഡില്‍ നിന്നുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ പ്രശാന്തിന് വിജയം സ്വന്തം. കോര്‍പ്പറേഷനോട് കൂട്ടിച്ചേര്‍ത്ത കഴക്കൂട്ടം 2015 ല്‍ ജനറല്‍ വാര്‍ഡായപ്പോള്‍ വീണ്ടും മത്സരിച്ച് വിജയം സ്വന്തമാക്കി.
കേവലഭൂരിപക്ഷമില്ലാത്ത കോര്‍പ്പറേഷനില്‍ ഭരണത്തിന് നേതൃത്വം നല്‍കാന്‍ വികെ പ്രശാന്തിനെയായിരുന്നു സിപിഎം തിരഞ്ഞെടുത്തത്. തികച്ചും അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന പദവിയായിരുന്നെങ്കിലും മൂന്നരവര്‍ഷക്കാലം കോര്‍പ്പറേഷനെ വിജയകരമായി നയിക്കാനും വികസന നേട്ടങ്ങള്‍ കൈവരിക്കാനും വികെ പ്രശാന്തിന് സാധിച്ചു.കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം, പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി മികച്ച നഗരസഭയ്ക്കുള്ള കേന്ദ്രസര്‍ക്കാറിന്‍റെ മാഹാനഗരപാലിക അവാര്‍ഡ്, മാലിന്യസംസ്കരണത്തിനുള്ള സ്വച്ഛത എക്സന്‍സ് അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ എന്നിവ വി കെ പ്രശാന്തിനെ തേടിയെത്തിയിട്ടുണ്ട്.
വി കെ പ്രശാന്ത്
ജനനം :1981 ഏപ്രിൽ 11(39വയസ്)
അച്ഛൻ :എസ് കൃഷ്ണന്‍റെയും
അമ്മ :ടി വസന്തന്‍റെയും ഭാര്യ :എംആര്‍ രാജി
മക്കൾ :ആലിയ ആര്‍.പി, ആര്യന്‍ ആര്‍.പി
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]