കാട്ടാക്കട നിയോജകമണ്ഡലത്തിലെ CPIM സ്ഥാനാർഥി ഐ.ബി. സതീഷ്

കാട്ടാക്കട നിയോജകമണ്ഡലത്തിലെ CPIM സ്ഥാനാർഥി ഐ.ബി. സതീഷ്കാട്ടാക്കട പി.ആര്‍.വില്യം ഹൈസ്‌കൂള്‍, പ്ലാവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഇക്കാലത്തു തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി. പ്ലാവൂര്‍ സ്‌കൂള്‍ ലീഡറായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യസമാജം പ്രവര്‍ത്തനങ്ങളിലൂടെ സാംസ്‌ക്കാരിക രംഗത്തും സജീവമായി. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നു. കോളേജ് വിദ്യാഭ്യാസ കാലത്ത് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1999-ല്‍ കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി. ഇക്കാലത്തെ സര്‍വ്വകലാശാല യൂണിയന്റെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഇതിനിടെ ലോ അക്കാദമിയില്‍ ചേര്‍ന്ന് നിയമപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി.



മറ്റ് പ്രവർത്തന മേഖലകൾ

2005 മുതല്‍ 2010 വരെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ പൂവച്ചല്‍ ഡിവിഷന്‍ പ്രതിനിധിയായിരുന്നു. DYFI കാട്ടാക്കട ഏരിയാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യുട്ടീ കമ്മിറ്റി അംഗം, സി.പി.ഐ(എം) കാട്ടാക്കട ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.ഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.





പതിനാലാം കേരള നിയമസഭയിൽ കാട്ടാക്കട മണ്ഡലത്തെ പ്രതിനിധികരിച്ചുള്ള ജനപ്രതിനിധിയായിരുന്നു. എം.എൽ.എ എന്ന നിലയിൽ ജനങ്ങളെ അണിനിരത്തി ശ്രദ്ധേയമായ അനേകം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാട്ടാക്കട മണ്ഡലത്തെ ലോകശ്രദ്ധയിലേക്ക് ആകർഷിച്ച, ഐക്യരാഷ്ട്ര സഭയുടെ ലോക പുനർ നിർമ്മാണ കോൺഫറൻസിൽ വരെ പ്രതിപാദിക്കാൻ ഇടയാക്കിയ ജലസമൃദ്ധി പദ്ധതി എന്ന ആശയം ഐ.ബി.സതീഷാണ് രൂപപ്പെടുത്തിയത്. സ്ത്രീ സൗഹൃദം മണ്ഡലം എന്ന നിലയിൽ ആവിഷ്കരിച്ച ഒപ്പം പദ്ധതി, ലഹരി വിമുക്തമണ്ഡലത്തിനായി ആവിഷ്‌കരിച്ച കൂട്ട് പദ്ധതി, കാർഷിക സ്വയം പര്യാപ്തതയ്ക്കായി ജൈവസമൃദ്ധി പദ്ധതി എന്നിവയും ശ്രദ്ധേയമാണ്.

മണ്ഡലത്തിലെ നിരവധി വികസന പ്രവർത്തനങ്ങൾ വേറിട്ട കാഴ്ച്ചപ്പാടോടെയും ദീർഘവീക്ഷണത്തോടെയും നടപ്പിലാക്കാൻ ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.
മികച്ച നിയമസഭാ സാമാജികനുള്ള അവാർഡുൾപ്പടെ നിരവധി അവാർഡുകൾക്കും ഉടമയാണ് ഐ.ബി.സതീഷ്. ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ കൂടിയാണ്. കാട്ടാക്കടയുടെ സാംസ്കാരിക മേളയായി ഇന്ന് അറിയപ്പെടുന്ന കാട്ടാൽ മേളയുടെ സൃഷ്ടാക്കളിൽ പ്രധാനിയാണ്. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആണവകരാര്‍ സംബന്ധിച്ചെഴുതിയ ‘ആണവകരാര്‍ കീഴടങ്ങലിന്റെ രാഷ്ട്രീയം’ എന്ന കൃതി ഏറെ ശ്രദ്ധേയമായി. ബൗദ്ധിക സ്വത്തവകാശത്തില്‍ പ്രത്യേകപഠനം നടത്തി പേറ്റന്റ് ട്രേഡ് മാര്‍ക്കില്‍ പരിശീലനം ചെയ്ത ചുരുക്കം ചില അഭിഭാഷകരില്‍ ഒരാളാണ്. വിദ്യാർത്ഥി കാലഘട്ടത്തിൽ ക്രിക്കറ്റ് ടീമംഗം ആയിരുന്നു. വായന, സിനിമ, യാത്ര എന്നിവയാണ് ഇഷ്ടവിനോദം.



ഐ ബി സതീഷ്

ജനനം:മേയ് 20, 1970 (50 വയസ്സ്)
അമ്മ:കെ. ഇന്ദിരാ ദേവി
അച്ഛൻ:പി. ബാലകൃഷ്ണൻ നായർ
ഭാര്യ:പി.എച്ച്. സുജ
മകൻ :ഗൗതം സതീഷ്
മകൾ :ഗൗരി സതീഷ്

വെബ്സൈറ്റ്
www.ibsathish.com



പ്രകൃതിയുടെ വരദാനമായ പൊന്മുടി

[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]

Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!