നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി അൻസലൻ. ആർ സെൽവരാജിനെ 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 9543 വോട്ടിന് പരാജയപ്പെടുത്തിയാണ് കെ ആൻസലൻ നിയമസഭയിലെത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം നെയ്യാറ്റിൻകര JBS സ്കൂളിൽ നിന്നും ഹൈ സ്കൂൾ വിദ്യാഭ്യാസം അന്നത്തെ നെയ്യാറ്റിൻകര ബോയ്സ് സ്കൂളിൽ നിന്നും പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസ കാലയളവിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവർത്തന രംഗത്തേക്ക് കടന്നു വന്നു. തുടർന്ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസ കാലഘട്ടത്തിൽ എസ്എഫ്ഐ നേതാവായി നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.
മറ്റ് പ്രവർത്തന മേഖലകൾ
വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം നെയ്യാറ്റിൻകരയുടെ യുവജന പ്രസ്ഥാനത്തിൻ്റെ സാരഥ്യം ഏറ്റെടുത്ത് അത്യുജ്ജല സമര സംഘടനയായി DYFI യെ വളർത്തിയെടുത്തു. ആശുപത്രി ജംഗ്ഷൻ ബ്രാഞ്ച് സെക്രട്ടറി, അമരവിള ലോക്കൽ കമ്മറ്റി സെക്രട്ടറി, പാർട്ടി ഏരിയ സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം എന്നിങ്ങനെ സംഘടന രംഗത്ത് ഉയർന്ന് വന്നു. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന കമ്മറ്റി അംഗമായും കെ ആൻസലൻ പ്രവർത്തിക്കുന്നു.
കെ. അൻസലൻ
ജനനം:മേയ് 28, 1966 (54 വയസ്സ്)
അമ്മ:തങ്കം
അച്ഛൻ:കരുണാകരൻ
ഭാര്യ :പ്രമീള
വിലാസം :വട്ടവിള വീട്
നെയ്യാറ്റിൻകര
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]