രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 5335 പേര്‍ രോഗികളായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനമായി കുതിച്ചുയര്‍ന്നു. ഇന്നലത്തേതിനേക്കാള്‍ 20 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ലക്ഷം കടന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവുമായി. 25,587 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ബുധനാഴ്ച രാജ്യത്ത് 4435 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23 ന് ശേഷം രാജ്യത്ത് ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 5000 കടക്കുന്നത്.
ഒമിക്രോണ്‍ ഉപവകഭേദമാണ് രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ അധികൃതര്‍ വിലയിരുത്തുന്നു.