സജി ചെറിയാന് എതിരായ ഹർജി തളളി, മന്ത്രി സഭയിൽ തിരിച്ചെത്തിയേക്കും. ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ എം.എൽ.എ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹരജി ഹൈകോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് ഹരജിയിൽ വിധി പറഞ്ഞത്. മലപ്പുറം സ്വദേശി ബിജു പി, ബി.എസ്.പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവൻ എന്നിവരാണ് ഹരജിക്കാർ.
രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എം.എൽ.എയെ സ്ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാനുള്ള ഇടപെടൽ വേണം എന്നുമാണ് ആവശ്യം. എന്നാൽ സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയെ തുടർന്നാണ് കേസെടുക്കാൻ കീഴ്വായ്പൂർ പൊലീസിന് തിരുവല്ല കോടതി നിർദേശം നൽകിയത്. ആറ് മാസത്തെ അന്വേഷണത്തിനിടയിൽ പൊലീസ് സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. നിയമ പ്രശ്നം തീർന്നതോടെ അദ്ദേഹം മന്ത്രി കസേരയിൽ മടങ്ങി എത്തിയേക്കും. അടുത്ത പാർട്ടി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347