16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് അഞ്ചുവർഷം തടവും 30,000 രൂപ പിഴയും ശിക്ഷ

0
48

തളിപ്പറമ്പ്: 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് അഞ്ചുവർഷം തടവും 30,000 രൂപ പിഴയും ശിക്ഷവിധിച്ചു. ആലക്കോട് മണക്കടവ് ചുള്ളിപ്പള്ള സ്വദേശി നിധിൻ ജോസഫിനെയാണ് (32) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.

2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അമ്മയുടെ വീട്ടിലെ മുറിയിൽവെച്ച് നിധിൻ ജോസഫ് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ആലക്കോട് ഇൻസ്പെക്ടറായിരുന്ന ഇ.പി. സുരേശനാണ് കേസന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ അമ്മൂമ്മയുടെ വീട്ടിൽനിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.രണ്ടു വകുപ്പുകളിലായി മൂന്നുവർഷവും 20,000 രൂപ പിഴയും കൂടാതെ രണ്ടുവർഷം കഠിനതടവും 10,000 രൂപ പിഴയും ചേർത്ത് അഞ്ചുവർഷം തടവും 30,000 രൂപ പിഴയുമാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.

 

ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW

https://www.facebook.com/varthatrivandrumonline/videos/1531476560657373