അടുത്ത വര്‍ഷം അതിവേഗ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലേക്ക് 5ജി വിതരണത്തിന് തയാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. 2022 എപ്രില്‍-മേയ് മാസത്തോടെ രാജ്യത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി അതിവേഗത കൈവരിക്കും. 4ജിയില്‍ നിന്നു 5ജി സ്പെക്ട്രത്തിന്റെ വിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുക്കം തുടങ്ങി. 5 ജി വിതരണത്തെ കുറിച്ച് ട്രായിയുടെ റിപ്പോര്‍ട് ഫെബ്രുവരിയില്‍ കേന്ദ്രത്തിന് കിട്ടും. ഇതിനു ശേഷം മാസങ്ങള്‍ക്കകം ടെലികോംദാതാക്കള്‍ക്ക് സ്പെക്ട്രം വിതരണം ചെയ്യുമെന്ന് ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
അതേസമയം ടെലികോം ദാതാക്കള്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ സ്‌പെക്ട്രം ലേലത്തിന് 2022 മെയ് വരെ അധിക സമയം ആവശ്യപ്പെട്ടിട്ടുണ്ട്. 5ജി ടെക്നോളജിയുടെ പ്രയോജനം നഗരപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങാതിരിക്കാന്‍ അര്‍ഹതയുള്ള ഓരോരുത്തരും നഗര സജ്ജീകരണങ്ങള്‍ക്ക് പുറമേ ഗ്രാമീണ, അര്‍ദ്ധ നഗര ക്രമീകരണങ്ങളിലും പരീക്ഷണങ്ങള്‍ നടത്തണമെന്നും ടെലികോം വകുപ്പ് നിര്‍ദേശിച്ചിരുന്നു.
പ്രതിരോധത്തിനും ഐഎസ്ആര്‍ഒയ്ക്കും ധാരാളം സ്‌പെക്ട്രം മാറ്റിവെക്കേണ്ടതുണ്ട്. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന് നിലവില്‍ 3300-3400 മെഗാഹെര്‍ട്‌സ് ബാന്‍ഡിലും ഐഎസ്ആര്‍ഒ 3400-3425 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുമാണ് സ്‌പെക്ട്രം കൈവശം വച്ചിരിക്കുന്നത്. ചെലവേറിയ 5ജി വിന്യസിക്കുന്നതിന് ആവശ്യമായ സ്‌പെക്ട്രത്തിന്റെ ശരാശരി വലുപ്പത്തിന്റെ നിലവിലെ വില ടെലികോം കമ്പനികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. വിന്യാസത്തിന് 3.3-3.6 Ghz ബാന്‍ഡില്‍ 100 Mhz 5ജി സ്‌പെക്ട്രം ആവശ്യമാണ്. ഈ വര്‍ഷം മെയ് മാസത്തില്‍, ആറ് മാസത്തേക്ക് രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ നടത്താന്‍ ടെലികോം കമ്പനികള്‍ക്ക് ടെലികമ്യൂണിക്കേഷന്‍സ് അനുമതി നല്‍കിയിരുന്നു.
അഴകാർന്ന കാഴ്ചകളൊരുക്കി സമുദ്രപാർക്ക്
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/918609399064502″ ]