മോഹൻലാൽ പ്രശാന്ത് നാരായണൻ ടീമിൻ്റെ നാടകം ഛായാമുഖിയുടെ കൺസെപ്റ്റ്നെ ചൊല്ലി വിവാദം

മോഹൻലാലിൻ്റെ രംഗാവതരണം കൊണ്ട് ജനകീയ വൽക്കരിക്കപെട്ട വിഖ്യാത നാടകകാരൻ പ്രശാന്ത് നാരായണൻ്റെ സൃഷ്ടിയാണ് ഛായാമുഖി. തൻ്റെ നാടക കൃതിയെ പ്രശാന്ത് നാരായണൻ തന്നെ സംവിധാനം ചെയ്ത് നാടകമാക്കി വേദികളിൽ എത്തിച്ചു. മലയാള ചലച്ചിത്ര രംഗത്തെ താര ചക്രവർത്തി മോഹൻ ലാലും മുകേഷും ഉൾപെടെയുള്ളവർ ഇതിൽ അഭിനേതാക്കളായി. ഇത് തുടർന്ന് പുസ്തക രൂപത്തിലും പല എഡിഷൻ ആയി പുറത്ത് വന്നു.

നിലവിൽ ഛായാമുഖി എന്ന കൺസെപ്റ്റ് നൃത്താവിഷ്‌കാരമയി പുറത്ത് വരികയും ചെയ്തതോടെയാണ് കേരളത്തിൻ്റെ കലാ ലോകത്ത് വിവാദവും മോഷണ ആരോപണവും ഉണ്ടായത്. കലാരംഗത്തെ ഈ വിഷയത്തിലെ ചർച്ച ആരംഭിച്ചിട്ട് നാളേറെയായി. കഴിഞ്ഞ ദിവസം പ്രശാന്ത് നാരായണൻ തന്നെ സോഷ്യൽ മീഡിയയിലൂടെ വിശദീകരണം നൽകിയതോടെ വിവാദം ചൂട് പിടിച്ചു. ഒപ്പം വിവാദവും.

 

പ്രശാന്ത് നാരായണൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

വളരെക്കാലമായി പറയണമെന്നു കരുതിയ ഒരു വിഷയം ഇവിടെ കുറിക്കുകയാണ്. എൻ്റെ നാടകങ്ങൾ കണ്ട് എന്നെ പ്രോത്സാഹിപ്പിക്കുകയും എൻ്റെ പുസ്തകങ്ങൾ വായിച്ച് എന്നെ ചേർത്തുപിടിക്കുകയും ഒക്കെ ചെയ്തിട്ടുള്ള എല്ലാവരുടെയും മുന്നിൽ ഇത് സംസാരിക്കേണ്ട വിഷയം തന്നെയാണ് എന്നും തോന്നുന്നു.

ബഹുമാനപ്പെട്ട എം. എൽ. എ സജി ചെറിയാൻ കലൈമാമണി ഗോപികാ വർമ്മ അവതരിപ്പിക്കുന്ന നൃത്തരൂപം ‘ഛായാമുഖി’ യെക്കുറിച്ച് അദ്ദേഹത്തിൻ്റെ fb പേജിൽ പോസ്റ്റിട്ടിരിക്കുന്നത് കണ്ടപ്പോഴാണ് ഇതു പറയാതെ തരമില്ല എന്നു തോന്നിയത് എന്നു കൂടി പറയട്ടെ.

എൻ്റെ ഛായാമുഖി എന്ന നാടകകൃതിയെക്കുറിച്ചും അതിൻ്റെ അരങ്ങവതരണങ്ങളെക്കുറിച്ചും എല്ലാവർക്കും അറിവുള്ളതാണല്ലോ. 2003 ൽ കേരളസംഗീത നാടക അക്കാദമി അവാർഡ് കിട്ടിയിരുന്നു അതിന്. പ്രമുഖ നടൻ മോഹൻലാലും, നടനും ബഹു. എം. എൽ. എ യുമായ മുകേഷും പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ഏറെ ശ്രദ്ധ നേടിയ ഒരു നാടകം കൂടിയാണത്. മോഹൻലാൽ അരങ്ങിൽ വരുന്നതിനു മുൻപ് പി. ജെ. ഉണ്ണിക്കൃഷ്ണൻ എന്ന പ്രമുഖ നാടകകാരൻ്റെ ഇടപെടലിൽ കൊല്ലം നീരാവിൽ പ്രകാശ് കലാകേന്ദ്രം എന്ന ശക്തമായ സി. പി. എം പാരമ്പര്യമുള്ള സാംസ്കാരിക സംഘടനയാണീ നാടകം ആദ്യമായി അരങ്ങിലെത്തിക്കുന്നത്.

അന്നും ആ നാടകം ധാരാളം കളിച്ചിരുന്നു. അതിൽ കീചകൻ്റെ വേഷം അഭിനയിച്ച ശ്രീജിത്ത് രമണന് മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ശ്രീജിത്ത് രമണൻ ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻറ് ഫൈൻ ആർട്സിൽ എച്ച്. ഒ .ഡി യുമാണ്. അങ്ങനെ 2003 ൽ തന്നെ സർക്കാർ പുരസ്കാരങ്ങൾ നേടിയ ഒരു നാടകമാണ് ഛായാമുഖി. മോഹൻലാലും മുകേഷും അതിൽ പ്രധാന വേഷങ്ങളിലഭിനയിച്ചതോടു കൂടി അത് കൂടുതൽ മീഡിയ അറ്റൻഷൻ നേടുകയുണ്ടായി. അത് നാടകമേഖലയ്ക്കും ഗുണം ചെയ്തു എന്നതാണ് സത്യം.

മോഹൻലാൽ അഭിനയിച്ച് ഈ നാടകം ശ്രദ്ധയാകർഷിച്ചതിനു ശേഷം മന: പൂർവ്വമെന്ന പോലെ സോഷ്യൽ മീഡിയ വഴിയും യൂട്യൂബ് ചാനൽ വഴിയും മറ്റും ആരൊക്കെയോ ഇത് മഹാഭാരതത്തിലെ കഥാസന്ദർഭമാണ് എന്ന മട്ടിൽ വൻതോതിൽ പ്രചാരം നടത്താൻ തുടങ്ങി. പിന്നീട് ഇത് ഈ തെറ്റായ പ്രചരണം നടൻ വി.കെ ശ്രീരാമൻ തൻ്റെ fb account ൽ ഷെയർ ചെയ്യുകയും വൻതോതിൽ അത് വ്യാപിക്കുകയും ചെയ്തു. യഥാർത്ഥത്തിൽ മഹാഭാരതത്തിൽ എവിടെയും ഛായാമുഖി എന്ന ഒരു മായക്കണ്ണാടി ഇല്ല. അതു പൂർണ്ണമായും എൻ്റെ സർഗ്ഗഭാവനയാണ്. എൻ്റെ ഭാവനയിലുണ്ടായ ഒരു മായക്കണ്ണാടിക്കഥ ഞാൻ മഹാഭാരതത്തിലെ ഒരു സന്ദർഭത്തിലേക്ക് എടുത്തുവച്ച് ഒരു സൃഷ്ടി നടത്തുകയാണ് ഉണ്ടായത്. ഛായാമുഖി എന്ന പേര് ഞാൻ നൽകിയതാണ്. അതെൻ്റെ ബൗദ്ധികസ്വത്താണ്, ഒരു എഴുത്തുകാരൻ, ഒരു കലാകാരൻ തുടർച്ചയായി ഇങ്ങനെ പറയേണ്ടി വരുന്നത് എന്തൊരു ഗതികേടാണ്.

മാത്രമല്ല ഛായാമുഖി എന്ന പേരും ആ മായക്കണ്ണാടിയുടെ കൺസപ്റ്റും ഉപയോഗിച്ച് ഗോപികാ വർമ്മ എന്ന നർത്തകി ഒരു നൃത്തരൂപം കുറച്ചു നാളായി അവതരിപ്പിച്ചു വരുന്നുണ്ട്. അവർ നൃത്തത്തിനു മുൻപായി ഇൻട്രോ പറയുമ്പോൾ പറയുന്നത് ഇത് അവരുടെ കൺസപ്റ്റാണ് എന്നാണ്. അല്ലാതെ ഈ കൺസപ്റ്റിൻ്റെ യഥാർത്ഥ അവകാശിയായ എൻ്റെ പേര് ഒരു വാക്ക്കൊണ്ടുപോലും സ്മരിക്കുന്നില്ല എന്നതാണ് ലജ്ജാവഹം. ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം ഇത് ആ നർത്തകിക്കെതിരെ കേസ് പോലും കൊടുക്കാനാവുന്ന കാര്യമാണ്. സർക്കാർ അവാർഡ് കിട്ടിയ ഒരു കൃതിയെ പോലും ഇങ്ങനെ ഉപയോഗിക്കുന്നല്ലോ. അതിന് സർക്കാർ സ്ഥാപനങ്ങൾ പ്രോത്സാഹനം നൽകുന്നല്ലോ. ഈ സ്ഥാപനങ്ങളിലൊക്കെയും ഇരിക്കുന്നവർക്ക് ഇതെൻ്റെ സൃഷ്ടിയാണ് എന്ന് വ്യക്തമായി അറിയാം എന്നതാണ് ഏറെ സങ്കടകരം. അടുത്തിടെ ഇത് ഇതേ പേരിൽ ഏതോ ഒരു കേരള വർമ്മ ആട്ടക്കഥയായി ഇറക്കാൻ ശ്രമിച്ചു. അവിടെയും എനിക്ക് ക്രഡിറ്റ് ഇല്ല. ഇപ്പോൾ ഗൂഗിളിൽ സർച്ച് ചെയ്താൽ നൂറുകണക്കിന് കുറിപ്പുകളും വീഡിയോസും കാണാം ഛായാമുഖി മഹാഭാരതത്തിൽ ഉണ്ട് എന്ന് പറഞ്ഞ്. ആരാണിതിനൊക്കെ പിന്നിൽ എന്നറിയില്ല .

സർക്കാർ വക സാംസ്കാരിക സ്ഥാപനങ്ങൾ ഈ അനീതിക്ക് കൂട്ടുനിൽക്കരുത് എന്നു മാത്രം അഭ്യർത്ഥിക്കുന്നു. ബഹു . എം. എൽ. എ സജി ചെറിയാനോടും എനിക്കിതാണ് ശ്രദ്ധയിൽ പെടുത്താനുള്ളത്.

ഇത്രയും ശ്രദ്ധിക്കപ്പെട്ട, പുരസ്കരിക്കപ്പെട്ട ഒരു കൃതി പോലും ഇങ്ങനെ അപഹരിക്കപ്പെടുമ്പോൾ, അറുപതിൽപ്പരം നാടകങ്ങൾ സംവിധാനം ചെയ്യുകയും, മുപ്പതിൽപ്പരം നാടകങ്ങൾ എഴുതുകയും ചെയ്ത ഒരു എളിയ കലാകാരനായ എനിക്ക് ഇത് സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്താതെ തരമില്ലാതെ വന്നിരിക്കുന്നു.

കലൈമാമിനി ഗോപിക വർമ്മയുടെ കമൻ്റ്

ആദ്യമായി ചെങ്ങന്നൂർ പെരുമ എന്ന കലാ സാംസ്കാരിക വിരുന്നിലേക്ക് നൃത്തം അവതരിപ്പിക്കാൻ അവസരം തന്ന ശ്രീ സജി ചെറിയാൻ സാറിനും ഗുരു ഗോപിനാഥ് കേരള നടന കലാ ഗ്രാമത്തിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും എന്റെ നന്ദി രേഖപ്പെടുത്തട്ടെ.

ഇനി ഇന്നത്തെ ചർച്ചാ വിഷയത്തിലേക്കു കടക്കാം. ഞാൻ ഛായാമുഖി എന്ന ആശയം കാണുന്നതും പരിചയപ്പെടുന്നതും പ്രശസ്തനായ ചിത്ര കലാകാരൻ സജു തുരുത്തിൽ അദ്ദേഹത്തിന്റെ ചിത്ര കലാ പ്രദർശനം ഉൽഘാടനം ചെയ്യാൻ ചെന്നൈയിൽ പോയപ്പോഴാണ്. ആ ചിത്രവും ആശയവും വല്ലാതെ എന്നെ ആകർഷിച്ചു. പിന്നീട് അദ്ദേഹവുമായി ഒരു നീണ്ട ചർച്ചയും ഉണ്ടായി. ആ ഇടയ്ക്കാണ് പ്രശസ്തനായ നാടക സംവിധായകനും കഥാകൃത്തുമായ ശ്രീ പ്രശാന്ത് നാരായണൻ സൂപ്പർ സ്റ്റാർസിനെ ഉൾപ്പെടുത്തി ബ്രഹ്മാന്ധമായ ഛായാമുഖി എന്ന നാടകം അവതരിപ്പിച്ചത്. അത് വളരെ സൂക്ഷ്മമായി ഞാൻ ശ്രദ്ധിച്ചിരുന്നു. അതിലെ ആശയവും കഥാപാത്രങ്ങളും എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആശയത്തിൽനിന്ന് വളരെ വ്യത്യസ്തമായ എപ്പിസോഡുകൾ ആണ് എന്നു ഞാൻ വിസ്മയത്തോടെ മനസ്സിലാക്കി. ഇതാണ് ഭാരതീയ കലയുടെ മഹത്തായ സംസ്‍കാരം – ഒരു കോൺസെപ്റ്റിൽ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെയും വ്യത്യസ്തമായ സന്ദർഭങ്ങളെയും അവരുടെ ഭാവനയിലൂടെ വ്യത്യസ്തമായി അവതരിപ്പിക്കാൻ ഉള്ള സ്വാതന്ത്ര്യം ഭാരതീയ കലാ സംസ്കാരം തന്നിട്ടുണ്ട്. ഹിഡുംബിയുടെയും ദ്രൗപതിയുടെയും ഭാഗത്തു നിന്ന് ഉരുതിരിഞ്ഞ സന്ദർഭങ്ങളാണ് എന്റെ ഛായാമുഖി.

ഛായാമുഖി എന്ന പേര് ഒരു കോമൺ സുഹൃത്ത്‌ മുഖാന്തരം ശ്രീ പ്രശാന്ത് നാരായണൻ സാറുമായി ഒരു ചർച്ച ഉണ്ടാകുകയും സാരമില്ല, ‘ഗോപിക അത്‌ ഉപയോഗിച്ചോട്ടെ’ എന്ന് പറഞ്ഞതായും ഞാൻ അറിഞ്ഞു. ഇനി ഞാൻ തീർച്ചയായും വരുന്ന അവസരങ്ങളിൽ ശ്രീ സജു തുരുത്തിൽ എന്ന ചിത്ര കലാകാരനും പ്രശസ്തനായ ശ്രീ പ്രശാന്ത് നാരായണൻ സാറിനും മഹാഭാരതം രചിച്ച ശ്രീ വേദ വ്യാസ മഹർഷിക്കും ക്രെഡിറ്റ്‌ കൊടുത്തിരിക്കും.

ശ്രീ പ്രശാന്ത് നാരായണൻ സാറിനെയും കലാ സാവിത്രി മാഡത്തെയും ഞാൻ സ്നേഹപൂർവ്വം എൻെറ ഛായാമുഖി കാണാൻ ക്ഷണിക്കുന്നു. വരണേ🙏

അതിനു പ്രശാന്ത് നാരായണൻ നൽകിയ മറുപടി

Dasyam Gopika Varma ഗോപികാ വർമ്മ അറിയുന്നതിന്, ഛായാമുഖി എന്ന പേരിൽ ഒരു നൃത്തരൂപം താങ്കൾ അവതരിപ്പിക്കുന്നത് തന്നെ ഈ അടുത്തകാലത്ത് കോവളം ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജിന്റെ പ്രസ്സ് റിലീസ്കണ്ടപ്പോൾ മാത്രമാണ് ഞാനറിയുന്നത്, പിന്നെങ്ങിനെയാണ് ഞാൻ താങ്കൾക്ക് ഇത്, എനിക്കൊരു ക്രഡിറ്റും നൽകാതെ അവതരിപ്പിച്ചുകൊള്ളാൻ അനുമതി നൽകുന്നത്. ഏതെങ്കിലും ആത്മാഭിമാനം ഉള്ള ഒരു എഴുത്തുകാരൻ മറ്റെന്തിനെങ്കിലും വേണ്ടി, അത് സൗഹൃദമായാൽപ്പോലും അങ്ങനെ അനുവദിക്കുമോ? എന്നോടാരും ഇതിന് അനുമതി ചോദിച്ചിട്ടില്ല, ഞാൻ അങ്ങനെയൊരു അനുമതി നൽകിയിട്ടുമില്ല. ക്രാഫ്റ്റ് വില്ലേജിൽ നിന്നും ഞങ്ങളുടെ റിപ്പോർട്ടർ താങ്കളുടെ നൃത്തം ഷൂട്ട് ചെയ്ത് കൊണ്ടുവന്നത് കണ്ടപ്പോഴാണ് ഇതെന്റെ ഛായാമുഖി എന്ന നാടകത്തിന്റെ കോൺസപ്റ്റാണ് എന്നും, താങ്കൾ അതിൽ ഇൻട്രോയിൽ പറയുന്നത് താങ്കളുടെ കോൺസെപ്റ്റം സ്ക്രിപ്റ്റും എന്ന കളവുമാണ് എന്നത് മനസ്സിലായത്.

ഞാൻ അൻപതു വയസ്സുമാത്രം പ്രായമുള്ള ജീവിച്ചിരിക്കുന്ന ഒരു എഴുത്തുകാരനാണ്, താങ്കൾക്ക് കോപ്പിറൈറ്റ് ആക്ട് ആക്ടിന്റെ നിയമങ്ങളൊക്കെ അറിയാമായിരിക്കുമല്ലോ. ഛായാമുഖി എന്ന കൃതി സർക്കാർ അവാർഡ് നേടിയ കൃതിയാണ്, മോഹൻലാലിനെപ്പോലെ ഒരു മഹാനടൻ, അതിലൂടെ മലയാളനാടകത്തിന്റെ അരങ്ങിലേക്ക് വന്നതാണ്. DC ബുക്സ് പ്രസിദ്ധീകരിച്ച ഛായാമുഖി ഇപ്പോൾ രണ്ട് എഡിഷൻ കഴിഞ്ഞു. എന്നിട്ടും താങ്കൾക്ക് മനസ്സിലാകുന്നില്ലേ ഇതെന്റെ കോൺസപ്റ്റാണ് എന്ന്. വൈലോപ്പിള്ളി സംസ്കൃതി ഭവനിലും, ചെങ്ങന്നൂർപ്പെരുമയിലും ഈ നൃത്തം അവതരിപ്പിക്കുമ്പോൾ പറഞ്ഞത് താങ്കളുടെ കോൺസപ്റ്റും സ്ക്രിപ്റ്റുമാണ് എന്നാണ് അല്ലേ.

എന്തൊരു കളവാണത്. ഛായാമുഖി എന്ന പേര് പോലും എന്റെ ബൗദ്ധികസ്വത്താണ്, അറിയുമോ?

അതിൽ വ്യാസന് ഒരു പങ്കുമില്ല. ആ മായക്കണ്ണാടിയുടെ കോൺസപ്റ്റ് എന്റെ സർഗ്ഗഭാവനയാണ് അത് മഹാഭാരതത്തിൽ എവിടെയുമില്ല. എത്ര നിന്ദ്യമായാണ് ഒരു എഴുത്തുകാരനെ, നാടകകാരനെ ആ നൃത്തം സ്വന്തം എന്നപേരിൽ അവതരിപ്പിച്ച് തമസ്കരിക്കാൻ ശ്രമിച്ചത്. പിന്നെ ഏതോ ഒരു ചിത്രകാരനും വ്യാസനും ക്രെഡിറ്റ് കൊടുക്കുമെന്ന് പറയുന്നു. ഒരിക്കൽ കൂടി പറയട്ടെ ഇവർക്കൊന്നും ഛായാമുഖി യുമായി ഒരു ബന്ധവുമില്ല കേട്ടോ. 1996 ൽ ഞാൻ എഴുതി 2003 മുതൽ അരങ്ങിൽ അവതരിപ്പിച്ച നാടകം ആണത്.

സാംസ്കാരിക സ്ഥാപനങ്ങൾ ഇതിന് കൂട്ടുനിൽക്കുന്നു എന്നറിഞ്ഞതിനാലാണ് നിയമപരമായിത്തന്നെ മറുപടി പറയാൻ തീരുമാനിച്ചത്. എത്രയോ വേദികൾ ഇതിങ്ങനെ അവതരിപ്പിച്ചു, ഒരു ലജ്ജയും തോന്നുന്നില്ലേ?

– പ്രശാന്ത് നാരായണൻ

 

മോൺസ്റ്ററായി മോഹൻലാൽ || MONSTERS MOVIE REVIEW

https://www.facebook.com/varthatrivandrumonline/videos/430567859236651




Latest

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌...

നാളെ സംസ്ഥാനത്ത് കെ എസ്‌ യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കെ എസ്‌ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍...

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു

പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക...

ചെറ്റച്ചലിൽ 18 കുടുംബങ്ങൾക്ക് വീട്; മന്ത്രി ഒ ആർ കേളു തറക്കല്ലിടും

അരുവിക്കര ചെറ്റച്ചല്‍ സമരഭൂമിയിലെ 18 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു....

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചു, സംഭവം തിരുവനന്തപുരത്ത്.

ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചനിലയില്‍. കരമന കൊച്ചു കാട്ടാൻവിള...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും ആക്രമണത്തില്‍ 4 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ...

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്.

കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല. 22 ന് അനിശ്ചിതകാല സമരം സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ഉടമകളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര...

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്.

തിരുവനന്തപുരത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്. കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് ഇടിച്ചത്.ഇന്ന് രാവിലെയായിരുന്നു...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!