മലയാള സീരിയൽ അഭിനേതാക്കളിൽ ഏറ്റവുമധികം ആരാധകരുള്ള നായികയാണ് ഗോപിക അനിൽ. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ സാന്ത്വനം റേറ്റ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്ത് ആണ്. സാന്ത്വനത്തിൽ അഞ്ജലി എന്ന കഥാപാത്രം ആയാണ് ഗോപിക എത്തുന്നത്.
ശിവം എന്ന ചിത്രത്തിലൂടെ ബാല താരം ആയാണ് ഗോപികയുടെ കടന്നു വരവ്.പിന്നീട് ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായും ഗോപിക വേഷമിട്ടു.വർഷങ്ങൾക്ക് ഇപ്പുറം മംഗല്യം എന്ന ചിത്രത്തിലൂടെ ആണ് താരത്തിന്റെ മടങ്ങി വരവ്.മയിലാട്ടം, അകലെ, ഭൂമിയുടെ അവകാശികൾ എന്നിവയാണ് അഭിനയിച്ച മറ്റു സിനിമകൾ. ഉണ്ണിയാർച്ച, അമ്മതോട്ടിൽ, കബനി എന്നിവയാണ് അഭിനയിച്ച മറ്റു സീരിയലുകൾ.സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തിന് നിരവധി ആരാധകർ ആണ് ഉള്ളത്. അഞ്ജലിയുടെ ഭർത്താവായ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി ഷഫ്നയുടെ ഭർത്താവ് സജിൻ ആണ്.സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപ്സരയുടെ വിവാഹം അടുത്തിടെ ആയിരുന്നു നടനും സംവിധായകനും ആയ ആൽബി ആയിരുന്നു വരൻ.വിവാഹ റിസപ്ഷന് എത്തിയ ഗോപികയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
വിവാഹം ഉടൻ ഉണ്ടാകുമോ എന്ന ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ഗോപിക നൽകിയ മറുപടി ഇങ്ങനെയായിരുന്നു: അതൊക്കെ സമയമാകുമ്പോൾ നടക്കും. എല്ലാവരെയും കൃത്യമായി അറിയിക്കും. എന്തായാലും ഇപ്പോൾ ഇല്ല . പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് പറയാൻ സമയമായിട്ടില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഏതായാലും സാന്ത്വനം സീരിയലിൽ കൂടുതൽ ശിവ അഞ്ജലി കോമ്പിനേഷനുകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ .
ഡീഗ്രേഡിംഗ് പറങ്കിത്തലകളരിഞ്ഞ് മരക്കാർ മുന്നേറുന്നു ??
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/274611487962052″ ]