വെഞ്ഞാറമൂട്ടില്‍ യു ഡി എഫ് സ്ഥാനാർഥിയുടെ പ്രചരണ വാഹനത്തില്‍ നിന്നും വീണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പരുക്ക്. വാമനപുരം മണ്ഡലത്തിലെ യു ഡി എഫ്സ്ഥാനാര്‍ത്ഥി ആനാട് ജയന്റെ തെരഞ്ഞടുപ്പ് പര്യടനത്തിനിടെ വാഹനത്തില്‍ നിന്നും റോഡിലേക്ക് വീണു കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് പരുക്കേറ്റത്. നെല്ലനാട് പഞ്ചായത്തിലെ പരമേശ്വരം ഭാഗത്തു വച്ചാണ് സ്ഥാനാര്‍ത്ഥിക്കൊപ്പം വാഹനത്തില്‍ വരവെ അപകടം. കോണ്‍ഗ്രസ്സ് നേതാക്കളായ മഹേഷ് ചേരിയില്‍ ,നെല്ലനാട് ഗ്രാമ പഞ്ചായത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സുധീര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സ്ഥാനാര്‍ത്ഥിയുടെ പര്യടന വാഹനത്തിലുണ്ടായിരുന്ന ഇരുവരും വാഹനത്തിലെ വശത്തെ കമ്പി ഇളകി റോഡിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY
[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]