ആറ്റിങ്ങൽ കൊമേഴ്സ് ഇൻഫോടെക്കിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി ഉദ്ഘാടനം ചെയ്തു ആറ്റിങ്ങൽ സിവിൽ എക്സൈസ് ഓഫീസർ ശ്രീ രാധാകൃഷ്ണപിള്ള ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ് വേണുഗോപാൽ ജില്ല ലൈബ്രറി കൗൺസിൽ അംഗം ജി കൊച്ചുകൃഷ്ണ കുറുപ്പ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. ചടങ്ങിൽ കൊമേഴ്സ് ഇൻഫോടെക് വിദ്യാർഥികളും രക്ഷകർത്താക്കളും അധ്യാപകരും പങ്കെടുത്തു