ആറ്റിങ്ങൽ : ആറ്റിങ്ങലിലെ ഒരു കൂട്ടം ക്രിക്കറ്റ് പ്രേമികൾ ഒത്തുചേർന്ന് സംഘടിപ്പിച്ച ആറ്റിങ്ങൽ പ്രീമിയർ ലീഗ് 2021 ഇന്ന് സമാപിച്ചു. ഏപ്രിൽ 9,10,11 തീയതികളിൽ ആറ്റിങ്ങൽ പോളിടെക്നിക് ഗ്രൗണ്ടിൽ വെച്ച് നടന്ന APL2021 ആറ്റിങ്ങൽ SI ജ്യോതിഷ്,കലാഭവൻമണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്,12-)o വാർഡ് കൗൺസിലർ സുധർമ്മ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
ആറ്റിങ്ങലിലെ 168 പ്രാദേശിക കായിക താരങ്ങൾ 12 ടീമുകളിലായി മത്സരിച്ച APL2021 ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിക്കുകയുണ്ടായി. തുടർന്ന് സമ്മാനത്തുക ഫൈനലിൽ എത്തിയ ഇരു ടീമുകൾക്കും വീതിച്ചു നൽകുകയുണ്ടായി. ഒന്നാം സ്ഥാനക്കാർക്കായിട്ടുള്ള ടോസ് ഇടുകയും ടോസ് ലഭിച്ച ന്യൂ മെൻ വക്കം ട്രോഫി കരസ്ഥമാക്കി. അമ്മാസിന് രണ്ടാം സ്ഥാനവും ലഭിച്ചു.
ടൂർണമെന്റിന്റെ ഒന്നാം സമ്മാനത്തുകയായ 50,000രൂപ ARMSTECH ENGINEERING PRIVATE ltd ഉം രണ്ടാം സമ്മാനത്തുകയായ 25,000 രൂപ സുൽത്താൻ ബ്രതേഴ്‌സും നൽകി.മൂന്നും നാലും സ്ഥാനത് എത്തിയ ടീമുകൾക്ക് 10,000,7,000 രൂപ വീതം APL കമ്മറ്റി നൽകുകയുണ്ടായി.
സമാപന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ അധ്യക്ഷ കുമാരി, ആറ്റിങ്ങൽ SI ജ്യോതിഷ്, കായിക അധ്യാപകൻ അൽത്താഫ് APL രക്ഷാധികാരി സുഭാഷ് ചന്ദ്രൻ, APL ടൂർണമെന്റ് കോഡിനേറ്റർ മനാസ് എന്നിവർ പങ്കെടുത്തു.
രുചിഭേദങ്ങളുടെ ആറ്റിങ്ങലിൽ ട്രന്റായി “ചെറിയ വലിയ” SANDWICH CORNER
[fb_plugin video href=”https://www.facebook.com/107537280788553/videos/234787415044539″ ]