തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയ ഒൻപത് വയസുകാരൻ മരിച്ചു. ബാലരാമപുരം അന്തിയൂർ സ്വദേശി ആദിത്യനാണ് മരിച്ചത്. ബലൂൺ വിഴുങ്ങിയ ആദിത്യനെ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയിൽ ബലൂൺ പുറത്തെടുത്തെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സബിത, രാജേഷ് ദമ്പതികളുടെ മകനാണ്.