ചെന്നൈ: ചെന്നൈയിൽ മഴയ്ക്കു നേരിയ ആശ്വാസം.ചെന്നൈയിൽ 30 മണിക്കൂറായി ആശങ്കയായി പെയ്തിറങ്ങിയ കനത്ത മഴയ്ക്ക് നേരിയ ശമനം.മിഷോങ് ആന്ധ്രാ തീരത്തേക്ക് നീങ്ങിയതോടെയാണ് മഴയ്ക്ക് ശമനമായത്. എന്നാൽ തോരാതെ പെയ്ത പെരുമഴയിൽ ഇതുവരെ 5 ജീവനുകളാണ് പൊലിഞ്ഞത്. വൈദ്യുതാഘാതമേറ്റ് രണ്ടു പേരും മരം വീണ് ഒരാളുമുൾപ്പെടെ 5 പേർ മരിച്ചു. പ്രദേശത്ത് വിവിധയിടങ്ങളിൽ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്.
വെദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ ഇതുവരെ സർക്കാർ സംവിധാനങ്ങൾക്ക് സാധ്യമായിട്ടില്ല. നഗരങ്ങളിൽ പലയിടത്തും വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അപകടമൊഴിവാക്കുന്നതിനായി രാത്രിതന്നെ വൈദ്യുതിവിതരണം നിർത്തിവെച്ചിരുന്നു.
അതേസമയം മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരത്ത് ഇന്ന് ഉച്ചയോടെ കര തൊടുമെന്നു വിലയിരുത്തൽ. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗമുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. തിരുപ്പതി, നെല്ലൂർ, പ്രകാശം, ബപട്‌ല, കൃഷ്ണ, ഗോദാവരി, കൊനസീമ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.