യുവാവിനെ ആക്രമിച്ച് മാല കവര്‍ന്ന പ്രതികള്‍ പിടിയില്‍

0
71

ചാത്തന്നൂര്‍: യുവാവിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന പ്രതികള്‍ പിടിയില്‍. ഇടനാട് വിളയില്‍ വീട്ടില്‍ ബിജില്‍ (23), ഇടനാട് ചരുവിള പുത്തന്‍വീട്ടില്‍ ഷിജു (23), മയ്യനാട്, കൈതപ്പുഴ കരിവാന്‍കുഴി വീട്ടില്‍ അനന്ദു (26), മയ്യനാട് കൂട്ടിക്കട ഗീതാലയത്തില്‍ സൂരജ് (23) എന്നിവരാണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 30ന് സൂഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങിവരികയായിരുന്ന കല്ലുവാതുക്കല്‍ ഗോകുലത്തില്‍ രാഹുലിനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേൽപിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണമാല കവരുകയും ചെയ്ത കേസിലാണ് പ്രതികള്‍ പിടിയിലായത്.

 

കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത കഴക്കൂട്ടം എലവേറ്റഡ് ഹൈവേ

https://www.facebook.com/varthatrivandrumonline/videos/1290966368353422