ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. പത്താം ക്ലാസിലേത് മാർച്ച് 13 വരെയും 12 ലേത് ഏപ്രിൽ രണ്ടു വരെയുമാണ്. രാവിലെ 10.30നാണ് പരീക്ഷകൾ തുടങ്ങുക.പരീക്ഷ ടൈംടേബിൾ cbse.nic.in, cbse.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. രണ്ടു വിഷയങ്ങൾക്കിടയിൽ മതിയായ ഇടവേള നൽകിയും, ജെ.ഇ.ഇ ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾ പരിഗണിച്ചുമാണ് തീയതികൾ ക്രമീകരിച്ചതെന്ന് പരീക്ഷ കൺട്രോളർ ഡോ. സന്യം ഭരദ്വജ് അറിയിച്ചു.