സോളാർ പീഡന കേസിൽ കോൺഗ്രസ് നേതാവ് അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കി സി.ബി.ഐ. ഇതുസംബന്ധിച്ച റിപ്പോർട്ട് സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു. പത്തനംതിട്ട പ്രമാദം സ്റ്റേഡിയത്തിൽ വെച്ച് പീഡിപ്പിച്ചുവെന്നായിരു പരാതിക്കാരിയുടെ ആരോപണം. അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോഴായിരുന്നു പീഡിന ആരോപണം.
ആരോപണങ്ങൾ തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് സി.ബി.ഐ കണ്ടെത്തി. ബംഗ്ലൂരിൽ അടൂർ പ്രകാശ് ഹോട്ടൽ റൂം എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്രമാടം സ്റ്റേഡിയത്തിലെ പീഡന പരാതിക്കും തെളിവില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. പീഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡൻ എംപിക്ക് സി.ബി.ഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020