വാഹനാപകടം, മൂന്ന് മരണം

0
51

കാസർകോട്  ചോയ്യംകോട് മഞ്ഞളം കാട് കാറും ടിപ്പർ ലോറിയും ഇടിച്ച് മൂന്നു മരണം. കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ് (18), കരിന്തളം മീർകാനത്തെ കിഷോർ (22), കൊന്നക്കാട്ടെ അനുഷ്(27) എന്നിവരാണ് മരിച്ചത്. രണ്ടുപേരെ പരിക്കുകളോടെ നിലേശ്വരം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നും ഒരാളെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

രാത്രി 8.30ഓടെയാണ് സംഭവം. ചായ്യോം കലോത്സവ നഗരിയിൽ നിന്നും മലോം ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി ആൾട്ടോ കാറും നീലേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന ചെങ്കല്ല് കയറ്റിയ ടിപ്പർ ലോറിയും ചോയ്യം കോട് മഞ്ഞളം കാട് എന്ന സ്ഥലത്ത് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മാരുതി കാർ നിശേഷം തകർന്നു.

അപകടത്തിൽ പെട്ടവരുടെ തലച്ചോർ ഉൾപ്പടെ ശരീര ഭാഗങ്ങൾ റോഡിൽ ചിതറിയ നിലയിലായിരുന്നു. മീർ കാനം തട്ട് സ്വദേശികളായ രണ്ടു പേരും മാലോം സ്വദേശിയുമാണ് മരിച്ചത്. മാലോത്തെ ജ്വല്ലറിയിൽ നിന്നും വാങ്ങിയ സ്വർണവും ബില്ലും കാറിലുണ്ടായിരുന്നു.

 

വിഴിഞ്ഞത്തെ കലാപം ആർക്കുവേണ്ടി? സമരത്തിന്റെ പേരിലെ അക്രമങ്ങൾ

https://www.facebook.com/varthatrivandrumonline/videos/540715317536458