ബി.ജെ.പി – കോൺഗ്രസ് അവിശ്വാസത്തിൽ മുദാക്കൽ പഞ്ചായത്തിൽ സി.പി.എമ്മിനു പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി

ആറ്റിങ്ങൽ: ബി.ജെ.പി – കോൺഗ്രസ് അവിശ്വാസത്തിൽ മുദാക്കൽ പഞ്ചായത്തിൽ സി.പി.എമ്മിനു പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി.  പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രബാബു പ്രസിഡൻറ് സ്ഥാനത്തുനിന്ന് പുറത്തായി. സി.പി.എം പ്രസിഡൻ്റിന് എതിരെ കോൺഗ്രസും ബി.ജെ.പിയും ആണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. വ്യാഴാഴ്ച രാവിലെ പത്തിന് അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുത്തപ്പോൾ എൽ.ഡി.എഫ് പൂർണമായും വിട്ടുനിന്നു. ബി.ജെ.പിയുടെ ഏഴംഗങ്ങളും, കോൺഗ്രസിന്റെ അംഗങ്ങളും, സ്വതന്ത്രയും നിലവിലെ വൈസ് പ്രസിടൻ്റും ആയ ശ്രീജയും കമ്മിറ്റിയിൽ പങ്കെടുത്തു. ഇവർ 13 പേരും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. അതോടെ നിലവിലെ പ്രസിഡൻ്റ് ചന്ദ്രബാബു പുറത്തായി. നിലവിൽ പഞ്ചായത്ത് കമ്മിറ്റിയിൽ ബി.ജെ.പി 7, കോൺഗ്രസ് 5, സി.പി.എം 4, സി.പി.ഐ 2, സ്വതന്ത്രൻ 2 എന്നതാണ് കക്ഷി നില. ഇതിൽ സ്വതന്ത്രരുടെ കൂടെ പിന്തുണയിൽ ആണ് എൽ.ഡി.എഫ് ഭരണത്തിൽ തുടർന്നത്. 

പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള എൽ.ഡി.എഫ് ചർച്ചയിൽ പഞ്ചായത്തിൽ പ്രസിഡൻ്റ് സ്ഥാനം പങ്കിടുവാൻ സി.പി.എം സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആദ്യഘട്ടത്തിൽ പഞ്ചായത്ത് സ്ഥാനം സി.പി.എമ്മിന് ലഭിച്ചത് എന്നാൽ സി.പി.ഐക്ക് അവസരം നൽകുവാൻ സി.പി.എം തയ്യാറായില്ല. ഇതോടെയാണ് ഭരണ പ്രതിസന്ധി രൂപപ്പെട്ടത്. അവിശ്വാസ നോട്ടീസ് നൽകിയതിന് ശേഷം ഇടത് പാർട്ടികളുടെ ജില്ലാ നേതൃത്വം ഇടപെടുകയും ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഈ ചർച്ചയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ സി.പി.ഐ സി.പി.എമ്മിന് ഒപ്പം കമ്മിറ്റിയിൽ നിന്നും വിട്ട് നിന്നു.

Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!