ബൈക്ക് ഗട്ടറില്‍വീണ് മറിഞ്ഞ് ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.

0
64

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം സഞ്ചരിക്കവേ ബൈക്ക് റോഡിലെ ഗട്ടറില്‍വീണ് മറിഞ്ഞ് ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഇരുമ്പനം ചുങ്കത്ത് വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് മാത്തൂര്‍ പല്ലന്‍ചാത്തന്നൂരില്‍ അമ്പാട് വീട്ടില്‍ ശിവന്റെ ഭാര്യ സുമ (32) ആണ് മരിച്ചത്.

ഗുരുതര പരുക്കേറ്റ സുമയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന ഭര്‍ത്താവും കുഞ്ഞും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇരുമ്പനം ട്രാക്കോ കേബിള്‍ കമ്പനിയ്ക്കടുത്തുള്ള ഇടറോഡില്‍ യാണ് അപകടം.

കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ നഴ്‌സായ യുവതിയും കുടുംബവും അടുത്തിടെയാണ് കാക്കനാട് നിന്നും ഇരുമ്പനത്തേയ്ക്ക് താമസം മാറിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മകള്‍: ദേവനന്ദ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

 

‘ബെളുത്തിട്ട് പാറാൻ’ പോകുന്നവർ ശ്രദ്ധിക്കുക വെളുക്കാൻ തേച്ചത് പാണ്ടാകും

https://www.facebook.com/varthatrivandrumonline/videos/1218944875356019