കല്ലമ്പലം പുല്ലൂർ മുക്കിൽ എതിർ ദിശയിൽ വന്ന രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്ക്. നഗരൂർ തണ്ണിക്കോണം , പണയിൽ വീട്ടിൽ ബാബു , ഗിരിജ ദമ്പതിമാരുടെ മകൻ നിതിൻ ബാബു (29) ആണ് മരിച്ചത്. രാത്രി പത്തു മണിയോടെയാണ് പുല്ലൂർ മുക്ക് സ്നേഹ ആശുപത്രിക് മുന്നിലാണ് അപകടം നടന്നത്. എതിർ ദിശയിൽ എത്തിയ ബുള്ളറ്റും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ് നിതിൻ തത്ക്ഷണം മരിക്കുകയായിരുന്നു. പരുക്കേറ്റ മറ്റുള്ള 3 പേരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. നീതുവാണ് നിതിൻ്റെ സഹോദരി .