ഭോപാൽ: മധ്യപ്രദേശിലെ കട്നി ജില്ലയിൽ സ്വർണവായ്പ നൽകുന്ന ബാങ്കിൽനിന്ന് അഞ്ചു കോടിയോളം രൂപയുടെ സ്വർണവും 3.5 ലക്ഷം രൂപയും കവർന്നു. ശനിയാഴ്ചയാണ് ബൈക്കുകളിലെത്തിയ മുഖംമൂടിധാരികളായ ആറംഗ സംഘം തോക്ക് ചൂണ്ടി ബാങ്ക് കൊള്ളയടിച്ചത്.
ബാർഗവൻ ഏരിയയിലെ ബാങ്കിന് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. 25നും 30നും ഇടയിൽ പ്രായം തോന്നുന്ന കവർച്ചക്കാർ ബിഹാർ സ്വദേശികളാണെന്നും അവിടെ ക്രിമിനൽ കേസുള്ളവരാണെന്നും കട്നി എസ്.പി എസ്.കെ. ജെയിൻ വ്യക്തമാക്കി. അതേസമയം, എട്ടു കോടി രൂപ വിലവരുന്ന 16 കിലോ സ്വർണം കവർന്നതായാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നത്.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020