വർക്കല: 15 കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഇ.പി കോളനിയിൽ കിഴക്കേപ്പുറം ചരുവിള വീട്ടിൽ മുഹമ്മദ് സെയ്ദാ(19)ണ് പിടിയിലായത്. അയിരൂർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. SC മോണറ്റി റിംഗ് കമ്മിറ്റി മെമ്പറായ ഇ.പി കോളനിയിൽ താമസിക്കുന്ന കുട്ടപ്പന്റെ 15 വയസ്സുള്ള മകനെ ദേഹോപദ്രവം ഏല്പിച്ച കേസിൽ ആണ് അറസ്റ്റ്. പ്രതി ഇ.പി കോളനി കേന്ദ്രീകരിച്ച് സ്ഥിരം അടിപിടി , മറ്റ് അക്രമ പ്രവർത്തനങ്ങൾ നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. പ്രതിയ്ക്ക എതിരെ സമാനമായ വേറെയും കേസുകൾ നിലവിലുണ്ടന്ന് പോലീസ് പറഞ്ഞു.