ആറ്റിങ്ങൽ പട്ടണ മധ്യത്തിൽ പട്ടാപ്പകൽ വീട് കുത്തി തുറന്നു മോഷണം. 40 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയതായി പ്രാഥമിക നിഗമനം.
ആറ്റിങ്ങൽ പാലസ് റോഡിൽ ദിൽ വീട്ടിൽ സ്വയംപ്രഭ, പത്മനാഭറാവു ദമ്പതികളുടെ വീട്ടിൽ നിന്നുമായിരുന്നു മോഷണം. രാവിലെ എട്ടരമണിയോടെ വീട് പൂട്ടിയശേഷം ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു കുടുംബം. അഞ്ചര മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.