ക്രിസ്മസ് അവധിക്കാലത്തും അവധി ഒഴിവാക്കി നാട്ടിൽ ബോധവൽക്കരണവുമായി സ്കൂൾ കുട്ടികൾ.

ആറ്റിങ്ങൽ: ക്രിസ്മസ് അവധിക്കാലത്തും അവധി ഒഴിവാക്കി നാട്ടിൽ ബോധവൽക്കരണവുമായി സ്കൂൾ കുട്ടികൾ. വക്കം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗവും അമൃത് മിഷനും ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘവും സംയുക്തമായാണ് ആറ്റിങ്ങൽ കച്ചേരി നടയിൽ ബോധവൽക്കരണവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചത്. സ്കൂളിലെ ഒന്നാം വർഷ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വിദ്യാർത്ഥികൾ ആണ് ജലം ജീവിതം എന്ന തെരുവ് നാടകവുമായി അരങ്ങിലെത്തിയത്. ജലസംരക്ഷണത്തിന്റെ പ്രാധാന്യവും മലിന ജലസംസ്കരണവും വിഷയമാക്കിയാണ് തെരുനാടകം അവതരിപ്പിച്ചത്. അമൂല്യമായ ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാർത്ഥികൾ സമൂഹത്തിന് സന്ദേശം നൽകി. ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണസംഘം പ്രസിഡൻറ് ഇളമ്പ ഉണ്ണികൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എം ഷിമി, പ്രോഗ്രാം ഓഫീസർ ജയകുമാർ എന്നിവർ സംസാരിച്ചു. കുട്ടികൾ ആറ്റിങ്ങൽ കച്ചേരി നടയിൽ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. നാട്ടുകാരും വിദ്യാർത്ഥികൾക്ക് ഒപ്പം ആഘോഷങ്ങളിൽ പങ്കാളികളായി.

Oplus_131072

Latest

വിമാനയാത്ര യാഥാർഥ്യം ആക്കാൻ ഇതാ ഒരു അവസരം.

നമ്മളിൽ പലരും വിമാന യാത്ര കൾ ഒരുപാട് പ്രാവശ്യം നടത്തിയിട്ടു ഉള്ളവർ...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ...

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!