ആറ്റിങ്ങലിൽ സാമൂഹ്യവിരുദ്ധർ ബസ്സ് അടിച്ചു തകർത്തു

ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലം സ്കൂളിന് മുന്നിൽ പാർക്ക് ചെയ്ത് ഇട്ടിരുന്ന RKV ബസ്സ് സാമൂഹ്യവിരുദ്ധർ അടിച്ചു തകർത്ത നിലയിൽ.ഇന്നലെ രാത്രിയാണ് സംഭവം. പതിവായി ഈ സ്റ്റേ ബസ്സ് രാത്രിയിൽ സ്കൂളിന് മുന്നിൽ തന്നെയാണ് പാർക്ക് ചെയ്യാറുള്ളത്.

നേരത്തെ തന്നെ സാമൂഹ്യവിരുദ്ധശല്യം ഉണ്ടായിരുന്ന പ്രദേശമാണ് അയിലം. എന്നാൽ കുറച്ചുനാളായി ഉപദ്രവം കുറവായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.ബസിന്റെ കണ്ണാടി ചില്ലുകൾ ആണ് അടിച്ചു പൊട്ടിച്ചിരിക്കുന്നത്. തൊട്ടടുത്ത് സിസിടിവി ക്യാമറ ഉണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്.

ആറ്റിങ്ങൽ പോലീസിന്റെ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾ ആരെന്ന് തിരിച്ചറിയാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൾക്ക് നേരെ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Latest

സുഹൃത്തുമായി പാറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കിളിമാനൂർ : പാറക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി...

നടൻ ബാല മൂന്നാമതും വിവാഹിതനായി

നടന്‍ ബാല വിവാഹിതനായി.കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു...

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു

കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു. കോങ്ങാട്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!