ഇൻഡിഗോ വിമാനത്തിൽ വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. ദില്ലി – ബംഗളൂരു ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ വെച്ച് 40 വയസുള്ള യാത്രികൻ എമർജസി ഡോർ തുറക്കാൻ ശ്രമം നടത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. യാത്രക്കാരൻ മദ്യപിച്ചിരുന്നു എന്ന് ഇൻഡിഗോ അധികൃതർ പറഞ്ഞു.