കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫിന്‍ടെക് സ്ഥാപനമായ ഏസ്‌വെയര്‍ ഫിന്‍ടെക്ക് സര്‍വ്വീസസ് കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് -ഏസ് മണി നിയോ ബാങ്ക് (Ace Money Neo Bank)- അവതരിപ്പിച്ചു. യെസ് ബാങ്കിന്റെയും (YES Bank) ഐസിഐസിഐ (ICICI) ബാങ്കിന്റെയും സഹകരണത്തോടെയാണ് ഏസ് മണി നിയോ ബാങ്ക് പ്രവര്‍ത്തിക്കുക. നിയോ ബാങ്കിംഗിന്റെ ആദ്യഘട്ടത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍, കച്ചവട- ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ കറന്റ് അക്കൗണ്ടുകള്‍ തുടങ്ങാനാവും.
പ്രത്യേക ശാഖകളില്ലാത്ത, തികച്ചും ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ബാങ്കുകളാണ് നിയോ ബാങ്കുകള്‍. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ മറ്റ് ഡിജിറ്റല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയോ പണമിടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് നിയോ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. വിവിധ ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക് സ്ഥാപനങ്ങളെ പൊതുവെ നിയോ ബാങ്കുകളായി കണക്കാക്കാറുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഏസ് മണി നിയോ ബാങ്കിന്റെ കസ്റ്റമര്‍ സര്‍വ്വീസ് പോയിന്റുകള്‍ വഴി എല്ലാ വിധത്തിലുമുള്ള പണമിടപാടുകളും നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.
വീട്ടുപടിക്കല്‍ എടിഎം ലഭ്യമാകുന്ന മൈക്രോ എടിഎം സേവനത്തിന് പുറമേ പണം ട്രാന്‍സ്ഫര്‍ ചെയ്യല്‍, ബില്‍ അടയ്ക്കല്‍, റീചാര്‍ജ്, ഫാസ്ടാഗ്, കെട്ടിട, ഭൂനികുതികള്‍ അടയ്ക്കല്‍, ബസ്, ഫ്ളൈറ്റ്, സിനിമ ടിക്കറ്റ് ബുക്കിങ്, ആരോഗ്യ, വാഹന, യാത്ര ഇന്‍ഷൂറന്‍സുകള്‍, ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ തുടങ്ങി 100-ലേറെ മറ്റ് സേവനങ്ങളും ഏസ് മണി ആപ്പിലൂടെ ലഭ്യമാകും.
കാട്ടുമുറാക്കൽ പാലം പുനർനിർമാണം സ്തംഭനാവസ്ഥയിൽ; വലഞ്ഞ് നാട്ടുകാർ
[fb_plugin video href=”https://www.facebook.com/107537280788553/videos/302106401490963″ ]