തിരുവനന്തപുരം: മൂന്നാമത് പി ജി ദേശീയ പുരസ്കാരം ബുക്കർ ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ പി ഗോവിന്ദപിള്ളയുടെ സ്മരണയ്ക്കായി നൽകുന്ന പുരസ്കാരമാണിത്.
പി ഗോവിന്ദപിള്ളയുടെ 11ാം ചരമ വാർഷിക ദിനമായ ഈ മാസം 13നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ എൻ റാം പുരസ്കാരം സമ്മാനിക്കും. മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക.നേരത്തെ പ്രമുഖ അഭിഭാഷനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ, എൻ റാം എന്നിവർക്കാണ് നേരത്തെ പുരസ്കാരം ലഭിച്ചവർ.