കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ അഭിഭാഷകർ നാളെ കോടതി നടപടികള്‍ ബഹിഷ്കരിക്കുംഅനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വസ്തുതാ അന്വേഷണം നടത്തണമെന്നും അതിന്റെ റിപ്പോർട്ട് രണ്ട് ആഴ്ചയ്ക്കകം നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടർന്ന് ആരോപണ വിധേയരായ മേലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് കൊല്ലം ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഡിഡിപി അന്വേഷണം വേണ്ട പകരം ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് അന്വേഷിക്കണം എന്നുമാണ് ആവശ്യം.
തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കോണ്‍ഫിഡൻഷ്യല്‍ റിപ്പോർട്ട് പുറത്താക്കിയെന്നും ശബ്ദ സന്ദേശത്തില്‍ അനീഷ്യ പറയുന്നുണ്ട്. ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഒരു തെറ്റും ചെയ്തില്ല. സ്ത്രീ എന്ന പരിഗണന നല്‍കിയില്ല.
തന്നെ ആളുകളുടെ ഇടയില്‍ വെച്ച് അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അനീഷ്യയുടെ ശബ്ദ സന്ദേശത്തില്‍ ഉള്ളത്. ഞായറാഴ്ചയാണ് അനീഷ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.