- ആറ്റിങ്ങൽ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ ആറ്റിങ്ങലിൽ കനോൺ ക്യാമറ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം ബാബാസ് സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് സൗജന്യ ശില്പശാല സംഘടിപ്പിച്ചത്. കനോൺ വർക്ക്ഷോപ്പ് ട്രെയിനർ സലീഷ് ക്ലാസ്സ് നയിച്ചു. ഫോട്ടോഗ്രഫേഴ്‌സിന് പുതിയ അറിവുകൾ പകർന്നു നൽകുകയും അവരുടെ സംശയങ്ങൾ ദുരീകരികുകയും ചെയ്തു.