ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിക്ക് പകരം 47 അംഗ സ്റ്റിയറിങ് കമ്മിറ്റി പ്രഖ്യാപിച്ച് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഖാർഗെ അധ്യക്ഷനായി അധികാരമേറ്റെടുത്ത് മണിക്കൂറുകൾക്കം പ്രഖ്യാപിച്ച സ്റ്റിയറിങ് കമ്മിറ്റിയിൽ പ്രവർത്തകസമിതിയിലെ ഭൂരിപക്ഷ അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
മൻമോഹൻ സിങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ കമ്മിറ്റിയിലുണ്ട്. പ്രിയങ്ക ഗാന്ധി, എ.കെ ആന്റണി, അംബിക സോണി, ആനന്ദ് ശർമ്മ, കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. എ.കെ ആന്റണി, കെ.സി വേണുഗോപാൽ, ഉമ്മൻചാണ്ടി എന്നിവരാണ് കേരളത്തിൽ നിന്നും കമ്മിറ്റിയിൽ ഇടംപിടിച്ചത്
മല്ലികാർജുൻ ഖാർഗെക്കെതിരെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂർ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടില്ല. മുമ്പ് പ്രവർത്തകസമിതിയിൽ ഉണ്ടായിരുന്ന അംഗങ്ങളെല്ലാം ഖാർഗെക്ക് രാജി സമർപ്പിച്ചുവെന്നാണ് റിപ്പോർട്ട്.