വർക്കല: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കല നിയോജക മണ്ഡലത്തിൽ
എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ: വി ജോയി (54) മത്സരിക്കും. 2016 മുതൽ വർക്കല മണ്ഡലം എംഎൽഎ ആണ്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന വി ജോയി രണ്ടാം വട്ടമാണ് മത്സരിക്കുന്നത്.
അഴൂർ, പെരുംകുഴി സൗഹൃദത്തിൽ പരേതരായ വിജയൻ്റെയും ഇന്ദിരയുടെയും മകനാണ് അഡ്വ: വി ജോയി. ബിഎ, എൽഎൽബി ബിരുദധാരിയായ വി ജോയി എസ് എഫ് ഐ യിലൂടെ കടന്ന് വന്നത്. ചെമ്പഴന്തി എസ് എൻ കോളെജിൽ നിന്നും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, സർവകലാശാല സെനറ്റംഗം,എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ്, അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്തംഗം, കുമാരനാശാൻ സ്മാരക ഗവേണിംഗ് ബോർഡംഗം, പെരുംകുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുനിത. മക്കൾ: ആര്യ, ആർഷ.
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]