പാറമടയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

0
3556


ആറ്റിങ്ങൽ കരവാരം പഞ്ചായത്ത് വാർഡ് 6 ൽ സ്ഥിതി ചെയ്യുന്ന MS ക്രഷേസ് ഉടമസ്ഥതയിൽ ഉള്ള പാറമടയിൽ കുളിക്കാൻ ഇറങ്ങിയ വിഷ്ണു (27 ) യുവാവിനെ കാണാതാവുകയും നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ അഗ്നിരക്ഷ നിലയത്തിൽ നിന്നും  അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻപിള്ള യുടെനേതൃത്വത്തിൽ സ്ക്യൂബ ടീം സ്ഥലത്തെത്തി തിരച്ചിൽനടത്തുകയായിരുന്നു. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.






സ്ക്യൂബ ടീം അംഗങ്ങൾ ആയ ദിനേഷ്, അനീഷ്, മനു v നായർ, നിതിൻ, വിദ്യരാജ്, ശ്രീരൂപ്, അഷറഫ്, തുടങ്ങി യവരുടെ തിരച്ചിലിൽ പാറമടയുട അടിത്തട്ടിൽ ഏകദേശം 50അടി ആഴത്തിൽ നിന്നും സ്ക്യൂബ ടീം അംഗങ്ങൾ ബോഡി കണ്ടെത്തി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുകുന്ദൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ വിപിൻ, രാജഗോപാൽ,പ്രമോദ്, ഹോം ഗാർഡ്‌സ് ആയ അനിൽകുമാർ സുധീർ തുടങ്ങിയവർ പങ്കെടുത്തു.



ആറ്റിങ്ങലിൽ രുചിയുടെ പെരുമഴയുമായി കൊടിയിൽ ഡ്രീം ബേക്കേഴ്‌സ്

[fb_plugin video href=”https://www.facebook.com/107537280788553/videos/682231112472331″ ]