നഗരത്തിൽ വാഹനാപകടം, ബൈക്ക് യാത്രികൻ മരിച്ചു.

0
81

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നടന്ന അപകടത്തിൽ യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മനീഷ് ആണ് മരിച്ചത്. രാത്രി 11 മണിയോടെ മനീഷും സുഹൃത്ത് നയനും സഞ്ചരിച്ചിരുന്ന ബൈക്ക് കാൽനടക്കാരനെ ഇടിച്ചശേഷം നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചു. റോഡിലേക്ക് തെറിച്ചു വീണ മനീഷിന്റെ ദേഹത്ത് പിന്നാലെ വന്ന കാർ കയറിയിറങ്ങുകയായിരുന്നു. മനീഷ് തൽക്ഷണം മരിച്ചു. പരിക്കേറ്റ നയനെയും കാൽനടക്കാരനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW

https://www.facebook.com/varthatrivandrumonline/videos/1531476560657373