മെഡിക്കൽ കോളേജ് ആശുപത്രിയിലെ 15-ാം വാർഡിലെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന കൊട്ടരക്കര സ്വദേശിയായ യദുകൃഷ്ണൻ (24 )ന്റെ വിവോ ഇനത്തിൽപ്പെട്ട മൊബൈൽ ഫോൺ മോഷണം ചെയ്ത കേസിൽ കിണവൂർ പുലിയൂർക്കോണം സ്വദേശി വിഷ്ണു (24) നെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. 19.04.2023 തീയതി വെളുപ്പിന് 1.00 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചികിൽസയിൽ കഴിയുന്ന അമ്മൂമയുടെ കൂട്ടിരിപ്പിനായി എത്തിയതായിരുന്നു യദുകൃഷ്ണൻ .വരാന്തയിൽ കിടന്ന് ഉറങ്ങുന്ന സമയം സമീപത്ത് വച്ചിരുന്ന മൊബൈൽ ഫോൺ മോഷണം ചെയ്ത ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം ലഭിച്ച് എത്തിയ പോലീസ് നടത്തിയ തിരച്ചിലിൽ പ്രതിയെ മെഡിക്കൽ കോളേജ് ഭാഗത്ത് നിന്നും പിടികൂടി. പിടികൂടിയ പ്രതിയിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തു. മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.ഹരിലാൽ SI മാരായ പ്രശാന്ത്.സി.പി, രാജീവ്. ഷാജി എ.എസ്.ഐ സാദത്ത് സിവിൽ പോലീസ് ഓഫീസർമാരായ ബിജു, ഷൈജു , രതീഷ്, റിന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.