വർക്കല: വർക്കല കഹാറിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് വർക്കലയിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കഹാറിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് 12 മണ്ഡലം പ്രസിഡന്റുമാർ രാജി ഭീഷണിയും മുഴക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരും രാജി സന്നദ്ധത അറിയിച്ചു. ഇന്ന് രാവിലെ 12 മണിയോടെയാണ് കോൺഗ്രസ് പ്രവർത്തകർ കഹാറിനുവേണ്ടി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തെരുവിലിറങ്ങിയത്. റെയിൽവേ സ്റ്റേഷന് മുന്നിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് വർക്കല മൈതാനത്ത് അവസാനിച്ചു. വർക്കലയിൽ നിന്നല്ലാതെ പുറത്തു നിന്ന് ഒരാളെ പരിഗണിച്ചത് കൊണ്ടാണ് പ്രതിഷേധം നടത്തിയത്. കഹാറിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
പാർട്ടിക്കെതിരെയോ ഒരു സ്ഥാനാർത്ഥിക്കെതിരെയോ അല്ല തങ്ങളുടെ പ്രതിഷേധമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകർ പറയുന്നു. വർക്കലയിൽ കോൺഗ്രസിന് സ്ഥായിയായ സ്ഥാനാർത്ഥിയുണ്ട്. കഴിഞ്ഞ 5 വർഷമായി പാർട്ടിക്കൊപ്പവും പ്രവർത്തകർക്കൊപ്പവും നിൽക്കുന്ന നേതാവാണ് വർക്കല കഹാർ. അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കി മണ്ഡലം തിരിച്ചുപിടിക്കണം. പുറത്തുനിന്ന് സ്ഥാനാർത്ഥിയെ കെട്ടിയിറക്കുന്നത് ഔചിത്യമല്ല. കോൺഗ്രസിന്റെ മണ്ഡലം-ബൂത്ത് തലങ്ങളിലെ ഭൂരിഭാഗം നേതാക്കളും പാർട്ടി സംവിധാനത്തിന്റെ ബഹുഭൂരിപക്ഷവും കഹാറിനെ പിന്തുണയ്ക്കുന്നവരാണ്. കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ടെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഹാദ് പറഞ്ഞു.
ഇന്ന് വൈകിട്ട് 6 മണിയോടെ കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി
പ്രഖ്യാപിക്കാനിരിക്കുകയാണ്. ഈയവസരത്തിൽ വർക്കല കഹാറിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധം കോൺഗ്രസ് നേതൃത്വത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]