യാത്രക്കാരിയായ യുവതിയെ കെ സ്വിഫ്റ്റ് ബസില്‍ വെച്ച് കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു

യാത്രക്കാരിയായ യുവതിയെ കെ സ്വിഫ്റ്റ് ബസില്‍ വെച്ച് കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് തിരൂരങ്ങാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തത്. യുവാവ് യുവതിയെ ആക്രമിച്ചത് ബാഗിൽ കരുതിയ കത്തി ഉപയോഗിച്ചെന്ന് തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസൻ വ്യക്തമാക്കി.

മൂന്നാറില്‍ നിന്നും ബംഗളൂരിലേക്ക് പോകുന്ന വഴി മലപ്പുറം വെണ്ണിയൂരില്‍ എത്തിയപ്പോഴാണ് സംഭവം. ആക്രമണ ശേഷം യുവാവ് സ്വയം കഴുത്തറുത്തു.യുവതിക്ക് നെഞ്ചിലാണ് കുത്തേറ്റത്. ഗൂഢല്ലൂര്‍ സ്വദേശിയായ സീതയാണ് സുനില്‍ എന്നയാളില്‍ നിന്നും ആക്രമണം നേരിട്ടത്. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ആക്രമിച്ചതെന്നാണ് സൂചന. അങ്കമാലിയില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. മലപ്പുറം വെണ്ണിയൂരെത്തിയപ്പോള്‍ പിറകിലെ സീറ്റില്‍ നിന്നും മുന്നിലേക്ക് വന്ന യുവാവ് യുവതിയുടെ നെഞ്ചിലേക്ക് കുത്തുകയായിരുന്നു. ഉടന്‍ ഇവരെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരേയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

സീതയും സുനിലും മുന്‍പ് പരിചയക്കാരായിരുന്നുവെന്നാണ് വിവരം. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്

Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!