ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വക്കം കായിക്കര കടവിൽ വക്കം ഖാദറിന്റെ സ്തൂപത്തിനു മുന്നിൽ നടന്ന അനുസ്മരണ സമ്മേളനം കെ.മുഹമ്മദ് ഷാഫി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ്.ഐ. ഉറൂബ്, ഇളമ്പ ഉണ്ണികൃഷ്ണൻ, രമ്യ, അനുശ്രീ, അൻസാർ, സഞ്ജു, ഷാൻ വക്കം, മൻസൂർ വക്കം, വക്കം റഹീം, സഫീർ ചന്നങ്കര, കല്ലൂർ നിസർ, ആബിദ്, സജിൻ, അച്ചു വാമനപുരം തുടങ്ങിയവർ പങ്കെടുത്തു.