ഓണം വാരാഘോഷം: കനകക്കുന്നിൽ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ ​

കൗതുകം നിറച്ച് ​ഗോസ്റ്റ് ഹൗസും നാലുകെട്ടും

ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ എത്തുന്നവരെ കാത്തിരിക്കുന്നത് ഇത്തവണ നിറയെ സർപ്രൈസുകളാണ്. കനകക്കുന്നിലെ
ഗോസ്റ്റ് ഹൗസാണ് മുഖ്യാകർഷണം. പേടിപ്പിക്കുകയും അതേസമയം ത്രസിപ്പിക്കുകയും ചെയ്യുന്ന ദൃശ്യവിസ്മയങ്ങളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. ഒരു പ്രേതസിനിമ ത്രില്ലിൽ കനകക്കുന്നിലെ ഗോസ്റ്റ് ഹൗസ് കണ്ടിറങ്ങാം. ഗോസ്റ്റ് ഹൗസും കണ്ട് അമ്യുസ്മെന്റ് പാർക്കിലെ പി സി കാറിലും തീവണ്ടിയിലും മിനി ജെയ്ന്റ് വീലിലും കറങ്ങാം.

മഞ്ചാടി മരച്ചുവട്ടിലെ കേരളത്തനിമയുള്ള തറവാടാണ് മറ്റൊരു കൗതുകം. കാണികൾക്ക് തറവാട്ടിലെ നാലുക്കെട്ടിൽ ഫോട്ടോയും റീൽസും എടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
കൊട്ടാരവളപ്പിലെ ഊഞ്ഞാലുകളാണ് മറ്റൊരാകർഷണം. പൂപ്പന്തൽ, താമരപ്പൂ പന്തൽ, ബിഗ് എഫ് എം സ്റ്റുഡിയോ, പുസ്തക മേള, പെറ്റ് ഷോ തുടങ്ങിയവയും ഓണം വാരാഘോഷത്തിൽ കാണാം.

പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് ആഘോഷങ്ങൾ. അതിന്റെ ഭാഗമായി കനകക്കുന്നിലെ പ്രധാന കവാടത്തിന്റെ സമീപത്തായി ഒരുക്കിയിട്ടുള്ള വൈക്കോലും കയറും കൊണ്ട് നിർമിച്ച വഴികണ്ടെത്തുന്ന ​ഗെയിം തലസ്ഥാന വാസികൾക്ക് പുതിയ അനുഭവമായിരിക്കും.

എല്ലാ വർഷത്തെയും പോലെ ഇത്തവണയും വൈദ്യുത ദീപാലങ്കാരങ്ങൾ രാത്രി സഞ്ചാരത്തെ വർണ്ണാഭമാക്കും. വിവിധ രൂപത്തിലും നിറത്തിലുമുള്ള ലൈറ്റുകൾ കനകക്കുന്ന് കൊട്ടാരവളപ്പിലും റോഡുകളിലും മികച്ച ദൃശ്യ ഭംഗി ഒരുക്കും.

കൂടാതെ ഫോട്ടോ കോർണറുകൾ, സെൽഫി പോയിന്റുകൾ എന്നിവ ഉൾപ്പെടെയുള്ളവയും കൊട്ടാരവളപ്പിൽ കാണാൻ കഴിയും. കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കൗതുകമുണർത്തുന്ന ഗെയിം സോണുകൾ, അമ്യൂസ്മെന്റ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്.

Latest

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

ഇളമ്പ റൂറൽ സഹകരണ സംഘത്തിൽ ഓണാഘോഷം കവി വിജയൻ പാലാഴി ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ: ഇളമ്പ റൂറൽ സഹകരണ സംഘത്തിൽ ഓണാഘോഷം കവി വിജയൻ പാലാഴി...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...

അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ സംഘട്ടനം.. അധ്യാപകൻ വിദ്യാർത്ഥിയുടെ മൂക്കിടിച്ച് തകർത്തു.

കൊല്ലത്ത് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംഘട്ടനം. അഞ്ചാലുംമൂട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും കായികാധ്യാപകന്‍ റാഫിയും തമ്മിലായിരുന്നു സംഘട്ടനം. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക്...
error: Content is protected !!