
കോളേജ് വൈസ് പ്രിൻസിപ്പൽ അടക്കം 7 പേർക്കെതിരെ കേസ് കിളിമാനൂർ തട്ടത്തുമല സ്വദേശി മുഹമ്മദ് മുഹ്സിൻ (22) , മണമ്പൂർ തോട്ടയ്ക്കാട് സ്വദേശി മുഹമ്മദ് ഷമീർ (24) , മണമ്പൂർ തോട്ടയ്ക്കാട് സ്വദേശിയും കോളെജ് വൈസ് പ്രിൻസിപാൾ മുഹമ്മദ് റഫീഖ് (53) എന്നിവരെയാണ് പോക്സോ നിയമപ്രകാരം കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്
കല്ലമ്പലത്തെ സ്വകാര്യ അറബിക് കോളേജിൻ്റെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന 13 വയസ്സുള്ള ആൺകുട്ടിയെയാണ് സീനിയർ കുട്ടികൾ നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
തുടർന്ന് കുട്ടി വൈസ് പ്രിൻസിപ്പലായ മുഹമ്മദ് റഫീഖ് നോട് പരാതി പറഞ്ഞു. കുട്ടിയുടെ പരാതി കേട്ട മുഹമ്മദ് റഫീഖ് ക്ഷുഭിതനായി കുട്ടിയെ മർദ്ദിക്കുകയായിരുന്നു
ഈ വിവരം കുട്ടി രക്ഷിതാളെ അറിയിച്ചതിനെ തുടർന്ന് അവർ കല്ലമ്പലം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി പ്രകാരം പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.
13 കാരനെ ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിൽ സീനിയർ വിദ്യാർത്ഥികളായ നാല് പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നു. ഇവരുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുള്ളതായി പോലീസ് പറഞ്ഞു ഇവർക്കെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ജുവനയിൽ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പീഡന വിവരം മറച്ചുവച്ചതിനും കുട്ടിയെ മർദ്ദിച്ചതിനുമാണ് വൈസ് പ്രിൻസിപ്പലിനെ പ്രതിയാക്കിയത്
അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.