ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയുടെ ആദ്യ അവലോകനയോഗ൦ മന്ത്രി വി. ശിവൻ കുട്ടി യുടെ അധ്യക്ഷതയിൽ ഇന്നു നടന്നു.
ആറ്റുകാൽ പൊങ്കാലമഹോത്സവ൦ മാർച്ച് 5 മുതൽ 14 വരെ നടക്കും. മാർച്ച് 13ന് ആണ് പൊങ്കാല നിവേദ്യ൦. 13ന് രാവിലെ 10.15ന് പൊങ്കാല അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദിക്കും. ഒന്നാം ഉത്സവ ദിനമായ മാർച്ച് 5ന് കാപ്പുകെട്ടി കുടിയിരുത്ത്, 7ന് കുത്തിയോട്ട വൃതാരംഭം എന്നിവ നടത്തും. 13ന് രാത്രി 7.45ന് ആണ് കുത്തിയോട്ട കുട്ടികൾക്ക് ചൂരൽ കുത്തുന്ന ചടങ്ങ്. രാത്രി 11.15ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. 14ന് രാത്രി 10ന് കാപ്പഴിച്ച് കുടിയിളക്കുന്ന ചടങ്ങും ഒരു മണിക്ക് കുരുതി തർപ്പണവും നടത്തും. ഏഴാം ഉത്സവ ദിനമായ മാർച്ച് 11ന് ദേവീ ദർശനം രാവിലെ 7.30 മുതൽ മാത്രമായിരിക്കും.