ആറ്റിങ്ങലിൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ചാടി യുവാവിന്റെ ആത്മഹത്യശ്രമം.
പോസ്റ്റാഫീസിനു സമീപത്തെ അഭിഭാഷകരുടെ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നും ചാടാൻ ശ്രമിച്ച നാവായിക്കുളം സ്വദേശിയായ യുവാവിനെ പൊലീസ് തന്ത്രപരമായി താഴെ ഇറക്കുകയായിരുന്നു. അഭിഭാഷകയുമായി ഉണ്ടായ സാമ്പത്തിക തട്ടിപ്പാണ് അത് മഹത്യയ്ക്ക് കാരണം. പോലീസിന്റെ സംയോജിതമായ ഇടപെടൽ മൂലമാണ് യുവാവിന്റെ ജീവൻ രക്ഷിക്കാൻ ആയത്. ആറ്റിങ്ങൽ പോലീസ് യുവാവിനെതിരെ ആത്മഹത്യ ശ്രമത്തിന് കേസ് എടുത്തു.