ജില്ലയിൽ ഓറഞ്ച് അലർട്ട്
ജില്ലയിൽ ഇന്ന് (ഒക്ടോബർ 25), 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.
പ്രത്യേക അറിയിപ്പ്
പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യമുള്ളതിനാൽ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ ഓരോന്നും 10cm വീതം (ആകെ 40 cm) ഇന്ന് (ഒക്ടോബർ -25) രാത്രി 8:00 മണിക്ക് ഉയർത്തുമെന്നും ഡാമിൻ്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ, തിരുവനന്തപുരം (2024 ഒക്ടോബർ 25, സമയം 2:00 പി എം )
നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും നിലവിൽ 5cm വീതം 20cm ഉയർത്തിയിട്ടുണ്ട്. ഇന്ന് ( ഒക്ടോബർ – 25) വൈകീട്ട് 5:00 ന് നാലു ഷട്ടറുകളും 10 cm വീതം 40cm കൂടി ഉയർത്തും (ആകെ 60cm ).ഡാമിൻ്റെ പരിസരവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ, തിരുവനന്തപുരം (2024 ഒക്ടോബർ – 25 , സമയം – 02:30 പി എം )